×
login
കൊല്ലം മീറ്റര്‍ കമ്പനിയില്‍ വ്യാജനിയമന ഉത്തരവ് നല്‍കി തട്ടിപ്പ്; പലരിൽ നിന്നും പണം വാങ്ങി, ഇരയായവർ കൂടുതൽ ഹരിപ്പാട്, ആലപ്പുഴ സ്വദേശികൾ

ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, പ്യൂണ്‍ തുടങ്ങിയ ജോലികള്‍ക്കായാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്.

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണ് പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന് വിധേയരായവര്‍ നിയമന ഉത്തരവുമായി മീറ്റര്‍ കമ്പനിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്. കമ്പനിയുടെ എംബ്ലം വച്ച വ്യാജ ലെറ്റര്‍പാഡിലാണ് ജോലിക്കായുള്ള ഉത്തരവ് തയ്യാറാക്കിയിരുന്നത്. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ആറുപേരാണ് മീറ്റര്‍ കമ്പനിയില്‍ വ്യാജ ഉത്തരവുമായെത്തിയത്.

ഹരിപ്പാട്, ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പിനിരയായിട്ടുള്ളത്. ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, പ്യൂണ്‍ തുടങ്ങിയ ജോലികള്‍ക്കായാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ ഹരിപ്പാട്, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.  


ആലപ്പുഴ കൈ ചൂണ്ടി സ്വദേശിയായ യുവതിക്ക് ഓഫീസ് ജോലിക്കായി രണ്ടര ലക്ഷവും, ആലപ്പുഴ മുഹമ്മ സ്വദേശിക്ക് പ്യൂണ്‍ ജോലിക്കായി രണ്ടര ലക്ഷം രൂപയുമാണ് ഹരിപ്പാട് സ്വദേശി ആവശ്യപ്പെട്ടത്. ഇതില്‍ യുവതിയുടെ ബന്ധുവില്‍ നിന്നും മുപ്പതിനായിരം രൂപയും, മുഹമ്മ സ്വദേശിയില്‍ നിന്നും കാല്‍ ലക്ഷവും ഹരിപ്പാട് സ്വദേശി കൈപ്പറ്റിയിരുന്നു. പല തവണ ഇവര്‍ക്ക് നിയമന ഉത്തരവും നല്‍കിയിരുന്നു. ഏതെങ്കിലും കാരണം പറഞ്ഞ് നിയമനം മാറ്റുകയായിരുന്നു പതിവ്. തട്ടിപ്പ് നടത്തിയ ആളുടെ സ്‌നേഹിതന്‍ വഴിയാണ് തട്ടിപ്പുകാരനുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ഇയാളും വ്യാഴാഴ്ച മീറ്റര്‍ കമ്പനിയില്‍ എത്തിയിരുന്നു.

സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ആര്‍. വിനയകുമാര്‍ പറഞ്ഞു. തട്ടിപ്പ് രേഖയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന നിയമന ഉത്തരവുമായാണ് ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം എന്‍ടിപിസിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്നും എന്‍ടിപിസിയില്‍ ജോലി നല്‍കാമെന്ന പേരില്‍ തങ്ങളുടെ പരിചയക്കാരില്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതിനിടെ ഇയാള്‍ വീയപുരത്തു നിന്നും കായലിലേക്ക് ചാടിയതായും പറയുന്നുണ്ട്.  ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരവിപുരം പോലീസ് ശേഖരിച്ചു വരികയാണ്.

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.