login
കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങവെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അബ്ദുല്‍സലിം വിജിലന്‍സിന്റെ പിടിയിലായി

കരുനാഗപ്പള്ളി: കൈക്കൂലി വാങ്ങവെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അബ്ദുല്‍സലിം വിജിലന്‍സിന്റെ പിടിയിലായി. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരില്‍ കാല്‍ ലക്ഷംരൂപ കൈക്കൂലിയായി വാങ്ങുമ്പോഴാണ് പിടിയിലായത്.

അഞ്ചുവര്‍ഷം മുമ്പ് അബ്ദുല്‍ സലിം ചവറ സ്റ്റേഷനില്‍ ജോലി നോക്കിയപ്പോള്‍ പരാതിക്കാരനായ വര്‍ക്കല സ്വദേശി ഫൈസല്‍ പ്രതിയായി ഒരു സ്ത്രീധന പീഡനകേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന ഈ കേസില്‍ മൊഴി നല്‍കാന്‍ കഴിഞ്ഞ ആഴ്ച അബ്ദുല്‍ സലിമിന് കോടതിയില്‍ നിന്നും സമന്‍സ് വന്നിരുന്നു. തുടര്‍ന്ന് സലിം ഫോണില്‍ ഫൈസലിനെ ബന്ധപ്പെട്ടു. കോടതിയില്‍ അനുകൂലമായി മൊഴി നല്‍കുന്നതിന് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഫൈസല്‍ ഇക്കാര്യം കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെ. അശോക് കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ അബ്ദുല്‍ സലിം കുടുങ്ങുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് 5 മണിയോടെ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ സലിമിന്റെ ബന്ധുവിന്റെ ജ്യൂവലറിയില്‍ വച്ച് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്തും പരാതിക്കാരനില്‍ നിന്നും അബ്ദുല്‍ സലിം രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പറയുന്നു. വിജിലന്‍സ് കൊല്ലം യൂണിറ്റ് ഡിവൈഎസ്പി കെ. അശോക് കുമാറിനെ കൂടാതെ വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍എം. അജയനാഥ്, എസ്‌ഐമാരായ ഹരിഹരന്‍, സുനില്‍, ഫിലിപ്പോസ്, എഎസ്‌ഐമാരായ അജയന്‍, ജയഘോഷ്, എസ്. സുരേഷ്‌കുമാര്‍, സിപിഓമാരായ ദീപന്‍, ശരത് തുടങ്ങിയവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.