×
login
സൂപ്പര്‍പോലീസ് ചമഞ്ഞ് ഹോംഗാര്‍ഡുകള്‍; ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്യുന്നു, പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം

മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ.

ശാസ്താംകോട്ട: കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധനാ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായികളായി നിയോഗിച്ചിട്ടുള്ള ഹോം ഗാര്‍ഡുകള്‍ 'സൂപ്പര്‍ പോലീസ്' ചമയുന്നതായി ആക്ഷേപം. ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് ഹോംഗാര്‍ഡുകളില്‍ ചിലര്‍ ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ പുലര്‍ത്തുന്ന ധാര്‍ഷ്ട്യപരമായ സമീപനത്തിന് എതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ദിവസക്കൂലി നിശ്ചയിച്ച് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെ പലയിടത്തും ചില ഹോം ഗാര്‍ഡുകള്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണത്രേ.

പോലീസ് വാഹനപരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം ഹോം ഗാര്‍ഡുകളാണ് വാഹനം കൈ കാണിച്ച് നിര്‍ത്തുന്നതും പരിശോധകന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നതും. മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ. പരിശോധനയ്ക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഒക്കെ ഇരുന്ന ശേഷം ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുകയാണ് ഇപ്പോള്‍.


പരിശോധകന്‍ വാഹനത്തിന്റെ സമീപമെത്തി രേഖകളും ഡ്രൈവറെയും പരിശോധിക്കണമെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും അതിനൊക്കെയും താഴെത്തട്ടില്‍ പുല്ലുവിലയാണ്. നിയമവിരുദ്ധ പരിശോധനാരീതികള്‍ക്ക് സേനയിലെ അംഗങ്ങള്‍ പലപ്പോഴും കൂട്ട് നില്‍ക്കാത്തതാണ് ഹോംഗാര്‍ഡുകളെ ഉപയോഗിക്കാന്‍ പരിശോധകരെ പ്രേരിപ്പിക്കുന്നത്. ഹോം ഗാര്‍ഡുകളാകട്ടെ ഇത് പരമാവധി ആസ്വദിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.

 കൊല്ലം റൂറല്‍പോലീസിന്റെ പരിധിയില്‍പെടുന്ന പടിഞ്ഞാറന്‍ മേഖലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സബ് ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞുനിര്‍ത്തി ഓഫീസില്‍ മുറിയില്‍ വരുത്തി നടത്തിയ പരിശോധന ആ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിലാണ് കലാശിച്ചത്. കണ്ടം  ചെയ്യാറായ  ജീപ്പിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ സ്റ്റേഷനിലെ ഓഫീസ് മുറിക്കുള്ളില്‍ പിരിവ് നടത്തി എന്നതായിരുന്നു ഇയാളെ പറ്റി  അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ കുറ്റം.

  comment

  LATEST NEWS


  ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.