×
login
കാര്‍ഷിക മേഖലയില്‍ ഭാരതം സ്വയംപര്യാപ്തതയിലേയ്ക്ക്; നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞതായി വി. മുരളീധരന്‍

നമ്മുടെ നാട്ടില്‍ 25 ശതമാനത്തോളം ചെറുകിട കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആണുള്ളത്. കൃഷി നഷ്ടത്തിലാണെന്ന കാര്യം പറഞ്ഞ് ഇവരെല്ലാം കൃഷി ഉപേഷിച്ച് മറ്റ് മേഖലയിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ഷകന് ഉത്പ്പാദനച്ചിലവിനേക്കാള്‍ കൂടുതല്‍ വില ലഭിക്കത്തക്ക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വ്വഹിക്കുന്നു

അഞ്ചല്‍: കാര്‍ഷിക മേഖലയിലെ പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അഞ്ചല്‍ സിഗ്മ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍ 25 ശതമാനത്തോളം ചെറുകിട കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആണുള്ളത്. കൃഷി നഷ്ടത്തിലാണെന്ന കാര്യം പറഞ്ഞ് ഇവരെല്ലാം കൃഷി ഉപേഷിച്ച് മറ്റ് മേഖലയിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ഷകന് ഉത്പ്പാദനച്ചിലവിനേക്കാള്‍ കൂടുതല്‍ വില ലഭിക്കത്തക്ക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജലസേചന പദ്ധതികള്‍, കിസാന്‍ സമ്മാന്‍, വിള ഇന്‍ഷുറന്‍സ് കൂടാതെ നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞു.  


നമ്മുടെ നാടിനെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇന്ന് ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്ക് 3.1 ശതമാനം മാത്രമാകുമ്പോള്‍ ഈ കോവിഡാനന്തരവും ഭാരതം 6.4ശതമാനം വളര്‍ച്ച കൈവരിച്ചതായി ഐക്യരാഷ്ട്രസഭയിലെ വിദഗ്ദന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പറഞ്ഞു.

സഹ്യസമൃദ്ധിയുടെ അംഗങ്ങള്‍ക്ക് മന്ത്രി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹ്യസമൃദ്ധി എംഡി ബി.സുധീര്‍ കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാമുരളി, ഗ്രാമപഞ്ചായത്ത് അംഗം ജി. രാജു, സിഇഒ ശ്രീലക്ഷ്മി.എസ്., ഡയറക്ടര്‍മാരായ ആയൂര്‍ മുരളി, ജി.അനില്‍കുമാര്‍, സുമന്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.