×
login
ആര്‍പ്പും ആരവവുമായി കല്ലട ജലോത്സവം; പരിശീലനത്തിന് ആവേശം, മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുപത്തിയെട്ടാം ഓണം നാളില്‍ ജലമേള

ഒരു വാഴക്കുലക്ക് വേണ്ടിയായിരുന്നു ആദ്യമായി കല്ലടയില്‍ ഇരുപത്തിയെട്ടാം ഓണനാളില്‍ ജലോത്സവം നടന്നത്. അഞ്ചു പതിറ്റാണ്ടുകാലം യാതൊരു തടസ്സവും കൂടാതെ ഇരുപത്തിയെട്ടാം ഓണം നാളില്‍ കല്ലട ജലോത്സവം എന്ന പേരില്‍ ആ ജലമേള നടന്നു. എന്നാല്‍ സിബിഎല്ലിന്റെ വരവ് എല്ലാം തകിടം മറിച്ചു.

കുണ്ടറ: ആര്‍പ്പും ആരവവുമായി കല്ലടയാറിന്റെ ഓളങ്ങളില്‍ തുഴയെറിഞ്ഞു തുടങ്ങി. അഞ്ചിന് നടക്കുന്ന കല്ലട ജലോത്സവത്തിന് മുന്നോടിയായുള്ള വള്ളങ്ങളുടെ ട്രയല്‍സ് കല്ലടയാറ്റില്‍ ആരംഭിച്ചു. കൊവിഡ് മഹാമാരി കൊണ്ടുപോയ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കല്ലടയില്‍ ജലോത്സവത്തിന്റെ ആരവം ഉയര്‍ന്നത്.  

ഒരു വാഴക്കുലക്ക് വേണ്ടിയായിരുന്നു ആദ്യമായി കല്ലടയില്‍ ഇരുപത്തിയെട്ടാം ഓണനാളില്‍ ജലോത്സവം നടന്നത്. അഞ്ചു പതിറ്റാണ്ടുകാലം യാതൊരു തടസ്സവും കൂടാതെ ഇരുപത്തിയെട്ടാം ഓണം നാളില്‍ കല്ലട ജലോത്സവം എന്ന പേരില്‍ ആ ജലമേള നടന്നു. എന്നാല്‍ സിബിഎല്ലിന്റെ വരവ് എല്ലാം തകിടം മറിച്ചു.


മണ്‍ട്രോത്തുരുത്ത്, കിഴക്കേക്കല്ലട, പടിഞ്ഞാറേകല്ലട ജനനിവാസികള്‍ അവരുടെ ദേശീയ ഉത്സവവുമായി കണ്ടിരുന്ന ഇരുപത്തിയെട്ടാം ഓണനാളിലെ വള്ളംകളി, സിബിഎല്ലിന്റെ ഷെഡ്യൂളില്‍ ഇരുപത്തിയെട്ടാം  ഓണനാളില്‍ ആയിരുന്നില്ല. മാത്രവുമല്ല സിബിഎല്ലിന്റെ നടത്തിപ്പില്‍ ജനപങ്കാളിത്തവും കുറവായിരുന്നു. ഇതോടെയാണ് ഈ വര്‍ഷം ഇരുപത്തിയെട്ടാം ഓണനാളില്‍ ജലോത്സവം നടത്തണമെന്ന ആവശ്യവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്.

ജലോത്സവത്തിന്റെ ഭാഗമായി നാലിന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയും ലഹരിവിരുദ്ധ സെമിനാറും നടക്കും. കിഴക്കേ കല്ലട പോലീസിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുന്‍ ഡിജിപി ഋഷിരാജ് സിംഗ് പങ്കെടുക്കും.

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.