login
'ആര്‍എസ്എസ് കൊലപാതകം'; മുഖ്യമന്ത്രി പിണറായി അടക്കം വ്യാജപ്രചരണം അഴിച്ചുവിട്ട വാര്‍ഡില്‍ ബിജെപിയുടെ മറുപടി; മണ്‍ട്രോത്തുരുത്തില്‍ തിളക്കമാര്‍ന്ന വിജയം

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വ്യാജപ്രചരണം അഴിച്ചുവിട്ട സ്ഥലത്താണ് ബിജെപിയുടെ തിളക്കമാര്‍ന്ന ജയം

കൊല്ലം: കുപ്രചാരണം കൊണ്ടു വോട്ട് തട്ടാന്‍ ശ്രമിച്ച സിപിഎമ്മിന് ജയം കൊണ്ടു ബിജെപിയുടെ മറുപടി. മണ്‍ട്രോത്തുരുത്ത് വെല്ലിമംഗലം അഞ്ചാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബിജെപിയുടെ സൂരജ് സുവര്‍ണന്‍ ആണ് ഇവിടെ മിന്നുന്ന ജയം നേടിയത്. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷവും ദൗര്‍ഭാഗ്യ മരണവും ബിജെപിയുടെ തലയില്‍ കേറ്റിവച്ചായിരുന്നു സിപിഎം പ്രചരണം. പോലീസ് റിപ്പോര്‍ട്ട് പോലും വ്യക്തിവിരോധം എന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വ്യാജപ്രചരണം അഴിച്ചുവിട്ട സ്ഥലത്താണ് ബിജെപിയുടെ തിളക്കമാര്‍ന്ന ജയം

തെരഞ്ഞെടുപ്പിന് തലേദിവസം സിപിഎം പ്രവർത്തകനായ അശോകൻ എന്നയാൾ മറ്റൊരു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ഇത് ബിജെപിയുടെ മേൽ കെട്ടിവയ്ക്കാൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ മൺട്രോതുരുത്തിൽ വിലപ്പോയില്ല. ബിജെപിയുടെ വിജയം മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടിയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.