×
login
കെഎംഎംഎല്‍ നിയമനം വിവാദത്തില്‍: അഭിമുഖം‍ റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തം, സിഐടിയു‍ നേതാവ് കോഴ കൈപ്പറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടുള്ള ഈ തസ്തികയില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കായിട്ടാണ് നേതാവ് പണം കൈപ്പറ്റിയത്.

ചവറ: കോഴ ആരോപണം ഉയര്‍ന്നതോടെ കെഎംഎംഎല്ലിലെ ജൂനിയര്‍ വെയ്റ്റര്‍ കം വെയര്‍ വാഷര്‍ തസ്തികയിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനമാണ് വിവാദത്തിലായത്. കെഎംഎംഎല്‍ ക്യാന്റീനില്‍ വിതരണക്കാരനായും പാത്രങ്ങള്‍ കഴുകാനുമുള്ള തസ്തികയായിരുന്നു ഇത്. നിയമനവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് കോഴ കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടുള്ള ഈ തസ്തികയില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കായിട്ടാണ് നേതാവ് പണം കൈപ്പറ്റിയത്. ഒരു ഉദ്യോഗാര്‍ത്ഥിയുടെ അച്ഛന്‍ നേതാവ് പണം വാങ്ങുന്ന ദൃശ്യങ്ങളുമായി രംഗത്ത് വന്നതോടെ വ്യാഴം വെള്ളി ദിവസങ്ങളില്‍ നടത്താനിരുന്ന അഭിമുഖം റദ്ദ്  ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


പ്രാദേശിക സിപിഎം നേതാക്കള്‍ വ്യവസായമന്ത്രി അടക്കമുള്ളവരെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനും കോഴപ്പണം പലിശ സഹിതം കൊടുത്ത് ഒത്തു തീര്‍പ്പാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.  ഈ തസ്തികയില്‍ നിയമനം നടത്തി പതിയെ സ്ഥാനക്കയറ്റം നല്‍കി മാര്‍ക്കറ്റിംഗ്, മെയിന്റനന്‍സ് പേര്‍സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ സെക്ഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന ജൂനിയര്‍ ഓഫീസര്‍  തസ്തികയില്‍ എത്തിക്കാനുള്ള ശ്രമമാണ് നടന്നത്.

കാന്റീനില്‍ ഓവര്‍ ടൈം കൂടുതലാണെന്ന് കാണിച്ച് വ്യവസായ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് സിഐടിയു നേതാവും സംഘവും ഈ തസ്തികയിലെ നിയമനം നടത്താനുള്ള അനുമതി നേടിയെടുത്തത്. ഏറ്റവും കുറഞ്ഞ യോഗ്യത മാത്രം വേണ്ട തസ്തികയിലേക്ക് സ്‌കില്‍ ടെസ്റ്റ് നടത്തി 75 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതില്‍ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്യാന്റീനിലെ മിക്ക ജീവനക്കാരും ഡയറക്ട് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സാണ്.

  comment

  LATEST NEWS


  വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.