×
login
കിട്ടിയത് ഒരു തരി പൊന്ന്, തിരികെ നല്‍കിയ മനസ് തനി തങ്കം; കോര്‍പ്പറേഷന്‍ തൊഴിലാളിയുടെ സത്യസന്ധതയില്‍ വിദ്യാര്‍ഥിനിക്ക് സ്വര്‍ണ ലോക്കറ്റ് തിരികെകിട്ടി

സ്‌കൂള്‍ കുറച്ച് ദിവസങ്ങളായി അടഞ്ഞുകിടന്നു. അതിനാല്‍ ആരുടെതാണെന്ന് അറിഞ്ഞിരുന്നില്ല. ലോക്കറ്റ് സ്വര്‍ണമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പ്രേം തേവള്ളി കൗണ്‍സിലര്‍ ബി. ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണ ലേക്കറ്റ് ലഭിച്ച വിവരം കൗണ്‍സിലര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു.

കളഞ്ഞുകിട്ടിയ സ്വര്‍ണ ലോക്കറ്റ് പ്രേം വിദ്യാര്‍ഥിനിയായ പ്രവീണയെ ഏല്‍പ്പിക്കുന്നു

കൊല്ലം: കോര്‍പ്പറേഷന്‍ തൊഴിലാളിയുടെ സത്യസന്ധത കൊണ്ട് വിദ്യാര്‍ഥിനിക്ക് സ്വര്‍ണ ലോക്കറ്റ് തിരികെ ലഭിച്ചു. തേവള്ളി ഗവ. ഗേള്‍സ് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കോര്‍പ്പറേഷന്‍ തേവള്ളി സോണല്‍ ജീവനക്കാരനായ പ്രേം പുരുഷന് സ്വര്‍ണ ലോക്കറ്റ് ലഭിക്കുന്നത്.

സ്‌കൂള്‍ കുറച്ച് ദിവസങ്ങളായി അടഞ്ഞുകിടന്നു. അതിനാല്‍ ആരുടെതാണെന്ന് അറിഞ്ഞിരുന്നില്ല. ലോക്കറ്റ് സ്വര്‍ണമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പ്രേം തേവള്ളി കൗണ്‍സിലര്‍ ബി. ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണ ലേക്കറ്റ് ലഭിച്ച വിവരം കൗണ്‍സിലര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ശേഷം അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രവീണയുടെതാണ് സ്വര്‍ണ്ണലോക്കറ്റ് എന്ന് അറിയുന്നത്.

മാര്‍ച്ചിലെ പരീക്ഷ സമയത്താണ് വിദ്യാര്‍ഥിനിയുടെ ലോക്കറ്റ് നഷ്ട്മായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തി പ്രവീണ സ്വര്‍ണ ലോക്കറ്റ് പ്രേമില്‍ നിന്നും കൈപ്പറ്റി. സ്‌കൂള്‍ അധികൃതര്‍ പ്രേമിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മണലില്‍ സ്വദേശിയാണ് പ്രേം. കൗണ്‍സിലര്‍ ബി. ഷൈലജ, ഹെഡ്മിസ്ട്രസ് നിര്‍മ്മല, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.