×
login
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത

ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്മയും സ്വന്തം കഴിവില്ലായ്മയ്ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്.

കൊല്ലം: കോണ്‍ഗ്രസ് ശക്തമായിട്ടും ജില്ലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍ മുന്നണിയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്മയും സ്വന്തം കഴിവില്ലായ്മയ്ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്. വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ സ്വീകരണയോഗമായിരുന്നു വേദി.

ഘടകകക്ഷികളില്‍ പലതിലും ആളില്ലെന്നും പല കക്ഷികളും പ്രത്യേക പോക്കറ്റുകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രസ്താവന ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പുനലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.  


ഘടകകക്ഷികള്‍ എട്ടെണ്ണമുണ്ടെന്നും എന്നാല്‍ ആവശ്യത്തിന് പോലും ആളില്ലാത്തവയാണ് ഇവയെന്നും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ തുറന്നടിച്ചു. കണക്കെടുത്താല്‍ മുസ്ലിം ലീഗും കേരളകോണ്‍ഗ്രസും ആര്‍എസ്പിയും അടക്കം എല്ലാ കക്ഷികളും ചില പോക്കറ്റുകളില്‍ മാത്രമെയുള്ളൂ. വ്യാപകമായി ജില്ലയില്‍ അണികളെ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. നൂറുപേരെ തികച്ചെടുക്കാന്‍ ഇല്ലാത്തവര്‍ പോലും ഘടകകക്ഷികളായുണ്ട്. ഇങ്ങനെ മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫിന് എങ്ങനെയാണ് സാധിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.  

ചെറുപാര്‍ട്ടികളെ പോലും കൂടെ നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രിയെ നല്കുന്നു. ഘടകകക്ഷികള്‍ക്കെല്ലാം പ്രധാന വകുപ്പ് നല്കുന്നതും ആദ്യമാണ്. ഇതിലൂടെ തുടര്‍ച്ചയായി ഭരണം കൈപ്പിടിയിലാക്കാനാണ് സിപിഎം ശ്രമമെന്നും രാജേന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ പ്രസ്താവനയില്‍ പുനലൂര്‍ മണ്ഡലത്തിലെ ഘടകകക്ഷി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവയുടെ ജില്ലാനേതാക്കള്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നേരെ പ്രത്യാക്രമണവും ഇവരില്‍ നിന്നുണ്ടായി.  

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിശോധിക്കണമെന്നും സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോഴാണ് അന്യരുടെ കണ്ണിലെ കരടിനെ വിമര്‍ശിക്കുന്നതെന്നും ഇത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും പുനലൂരിലെ ഘടകകക്ഷി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നു. ഡിസിസി പ്രസിഡന്റ് എത്രയും വേഗം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.

  comment

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.