×
login
കൊല്ലം മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന കടമ്പ കടക്കാന്‍ സ്ഥലംമാറിയെത്തിയത് 70 പേര്‍

മുന്നൂറ് കിടക്കകളുള്ള മെഡിക്കല്‍ കോളേജില്‍ അതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, പാര്‍ട്ട്ടൈം, ഫുള്‍ടൈം, സ്വീപ്പര്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ദൗര്‍ലഭ്യം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യയുടെ പരിശോധനകൂടി വരുന്നത്.

കൊല്ലം: കൊല്ലം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന കടമ്പ കടക്കാന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും എഴുപതോളം പേരെ കൂട്ട സ്ഥലംമാറ്റത്തോടെ എത്തിച്ചിട്ടും ആശങ്ക മാറാതെ അധികൃതര്‍.

മുന്നൂറ് കിടക്കകളുള്ള മെഡിക്കല്‍ കോളേജില്‍ അതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, പാര്‍ട്ട്ടൈം, ഫുള്‍ടൈം, സ്വീപ്പര്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ദൗര്‍ലഭ്യം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യയുടെ പരിശോധനകൂടി വരുന്നത്.


ആദ്യബാച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന ഏത് വിധേനയും പൂര്‍ത്തിയാക്കി കിട്ടാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് സ്ഥലംമാറ്റം വഴിയും, വര്‍ക്ക് അറേഞ്ച്‌മെന്റ് വഴിയും കഴിഞ്ഞ  ദിവസങ്ങളില്‍ നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോന്നി, കാസര്‍കോഡ്, തുടങ്ങിയ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഭൂരിഭാഗം ഡോക്ടര്‍മാരും, സ്റ്റാഫ് നഴ്സും വന്നിട്ടുള്ളത്. ഇനിയും നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പരിശോധകസംഘം എത്തുന്നതിന് മുമ്പായി ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കോടികള്‍ ചെലവഴിച്ച് കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമാക്കാനുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ സര്‍ജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ പോരായ്മയായി ചൂണ്ടിക്കാണിച്ചേക്കും. കൊല്ലം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് ആഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്നത്. അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇനി പ്രാക്ടിക്കല്‍ പരീക്ഷ മാത്രമാണുള്ളത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓരോ വര്‍ഷവും അഫിലിയേഷന്‍ പുതുക്കാനായുള്ള പരിശോധനയില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാമെന്ന സത്യവാങ്മൂലം നല്‍കുന്നതല്ലാതെ അധികൃതര്‍ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല. ഈ വര്‍ഷവും ഇത് തുടര്‍ന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകും. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന വൈകല്യവും, കമ്മിറ്റിയില്‍ പരിചയ സമ്പന്നരുടെ അഭാവവും, മെഡിക്കല്‍ കോളേജിന്റ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകേടും കൊല്ലം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണ് ഉയരുന്ന ആക്ഷേപം.

  comment

  LATEST NEWS


  കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.