×
login
അക്ഷര സ്‌നേഹികള്‍ക്ക് ആശ്വാസം; കൊല്ലം പബ്ലിക് ലൈബ്രറി നാളെ തുറക്കും

കൃത്യമായി പരിപാലിക്കാദി കിടന്നതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ നശിച്ചിരുന്നു. ഇതെല്ലം വീണ്ടെടുത്ത് മെച്ചപ്പെട്ട രീതിയിലാണ് ഇനി പുസ്തകങ്ങള്‍ ലഭ്യമാവുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലം: അക്ഷര സ്‌നേഹികള്‍ക്ക് ആശ്വാസമേകി കൊല്ലം പബ്ലിക്ക് ലൈബ്രറി നാളെ രാവിലെ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരുന്നു.  

കൃത്യമായി പരിപാലിക്കാദി കിടന്നതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ നശിച്ചിരുന്നു. ഇതെല്ലം വീണ്ടെടുത്ത് മെച്ചപ്പെട്ട രീതിയിലാണ് ഇനി പുസ്തകങ്ങള്‍ ലഭ്യമാവുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് ഇവിടെ. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ലൈബ്രറി. 

അരലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ അംഗത്വമുള്ളത്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായതായി ജീവനക്കാര്‍ അറിയിച്ചു. ഒന്നും രണ്ടും നിലകളിലെ പുസ്തകങ്ങള്‍ വൃത്തിയാക്കി, ക്രമത്തില്‍ എടുക്കത്തക്കവിധമാണ് ഒരുക്കിയിരിക്കുന്നത്.  

ഏകദേശം 4 ലക്ഷം രൂപ മുഖവിലയുള്ള ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണ് ന്യൂ അറൈവല്‍സ് ഭാഗത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും റീഡിംഗ് റൂം ഉപയോഗിക്കാന്‍ കഴിയും വിധം ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.