login
കോദണ്ഡ രാമ പുന:പ്രതിഷ്ഠയ്ക്ക് ഒരുങ്ങി ചടയമംഗലം; ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു

ഹൈന്ദവസാംസ്‌കാരിക കേന്ദ്രമായി ക്ഷേത്രത്തെ മാറ്റുമെന്ന് ക്ഷേത്രരക്ഷാധികാരി കൂടിയായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷ്ഠാകര്‍മ്മത്തിനൊരുങ്ങിയ ചടയമംഗലം ജഡായുരാമക്ഷേത്രം

ചടയമംഗലം: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ജഡായുരാമപ്രതിഷ്ഠ യാഥാര്‍ത്ഥ്യമാകുന്നു. 17നാണ് പ്രതിഷ്ഠാകര്‍മ്മം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദസരസ്വതി പ്രതിഷ്ഠിച്ച കോദണ്ഡരാമന് ഭവ്യമായ ക്ഷേത്രമൊരുക്കിയാണ് ഇക്കുറി പുനഃപ്രതിഷ്ഠ നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് വെള്ളിയഴ്ച രാവിലെ 6ന് തുടക്കമായി. 

തന്ത്രിമുഖ്യന്‍ ചെറിയനാട് കക്കാട് എഴുന്തോലില്‍ മഠം സതീശന്‍ ഭട്ടതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഗുരുപൂജ, ഗണപതിപൂജ, അനുജ്ഞാപൂജ തുടങ്ങിയവ നടന്നു. കുംഭകോണം സ്ഥപതി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു. താഴികക്കുടത്തിന്റെ അടിത്തട്ടില്‍ ഞവര നിറയ്ക്കല്‍ ചടങ്ങില്‍ ഭക്ത ജനങ്ങളും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു. 

മേല്‍ശാന്തി തിരുവില്വാമല സുബ്രഹ്മണ്യന്‍പോറ്റി, ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി, കോദണ്ഡരാമക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനംരാജശേഖരന്‍, ഹിന്ദുസംഘടനാപ്രവര്‍ത്തകരായ കെ. ശിവദാസന്‍, എസ്. അശോകന്‍, ജെ.ആര്‍. ജയകുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തിലധികം അടി ഉയരത്തില്‍ വടക്കോട്ട് ദര്‍ശനമായാണ് കോദണ്ഡപാണിയായ ശ്രീരാമന്റെ വിഗ്രഹം. കൂടാതെ സീത, ലഷ്മണന്‍, ഹനുമാന്‍, ഗണപതി, ദക്ഷിണാമൂര്‍ത്തി, നീലകണ്ഠഗുരുപാദര്‍, സ്വാമി സത്യാനന്ദസരസ്വതി, ജഡായു എന്നിവര്‍ക്കും ഉപദേവാലയങ്ങള്‍ ഉണ്ട്.

ഹിന്ദുസാംസ്‌കാരിക കേന്ദ്രമായി മാറും: കുമ്മനം

ചടയമംഗലം: ഹൈന്ദവസാംസ്‌കാരിക കേന്ദ്രമായി ക്ഷേത്രത്തെ മാറ്റുമെന്ന് ക്ഷേത്രരക്ഷാധികാരി കൂടിയായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി സത്യാനന്ദസരസ്വതി നടത്തിയ തപസ് പാഴാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടനവധി പ്രത്യേകതകള്‍ ഇവിടുത്തെ പ്രതിഷ്ഠയ്ക്കും ക്ഷേത്രത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി ഇവിടം മാറും. ഭഗവാന്‍ ശ്രീരാമനുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായ തെളിവുകള്‍തന്നെ ഇവിടെയുള്ളതുകൊണ്ട് ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും നവ്യമായ അനുഭൂതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജഡായുശൈലത്തിന് മുകളിലെ ഈ ക്ഷേത്രം കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് പുതിയൊരു ശക്തി പകര്‍ന്നു നല്‍കുമെന്ന് സ്വാമി ദയാനന്ദസരസ്വതി പറഞ്ഞു. ലോകം മുഴുവന്‍ ക്ഷേത്രത്തിന്റെ കീര്‍ത്തി പരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.