×
login
നാടിന്റെ സമ്പദ്ഘടന നിലനിര്‍ത്തുന്നത് കര്‍ഷകര്‍‍: കോട്ടാത്തലയിലെ കർഷകരെ ആദരിച്ച് കുമ്മനം രാജശേഖരന്‍

ഭക്ഷ്യോത്പാദന രംഗത്തു വലിയനേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചത് കര്‍ഷകരുടെ കഠിനാധ്വാന ത്തിന്റെ ഫലമായാണ് അതുകൊണ്ട് വാര്‍ഷിക ദിനത്തില്‍ മോദിയുടെ ആവശ്യപ്രകാരമാണ് കോട്ടത്തലയുള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കര്‍ഷകരെ നേരിട്ടെത്തി ആദരിക്കാന്‍ എത്തിയതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആദരിക്കപ്പെട്ട കര്‍ഷകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍

കൊട്ടരക്കര: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോട്ടാത്തല എഫ്‌ഐജി ഗ്രൂപ്പിലെ കര്‍ഷകരെ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആദരിച്ചു. എട്ടുവര്‍ഷത്തെ ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക രംഗത്തു കൈ വരിച്ചത് ഉജ്വല നേട്ടങ്ങളാണ്. ഭക്ഷ്യോത്പാദന രംഗത്തു വലിയനേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചത് കര്‍ഷകരുടെ കഠിനാധ്വാന ത്തിന്റെ ഫലമായാണ് അതുകൊണ്ട് വാര്‍ഷിക ദിനത്തില്‍ മോദിയുടെ ആവശ്യപ്രകാരമാണ് കോട്ടത്തലയുള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കര്‍ഷകരെ നേരിട്ടെത്തി ആദരിക്കാന്‍ എത്തിയതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കോട്ടാത്തല എഫ്‌ഐജി ഗ്രൂപ്പിലെ മൂഴിക്കോട്, കോട്ടാത്തല, പള്ളിക്കല്‍, പണയില്‍ ഭാഗങ്ങളിലായി അറുപതോളം കര്‍ഷകരെ കുമ്മനം രാജശേഖരന്‍ നേരിട്ടെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. പരിപാടിയില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, സെക്രട്ടറി ഉദയകുമാര്‍, ജില്ലാകമ്മിറ്റി അംഗം അജയന്‍ ജി. നായര്‍, മണ്ഡലം വൈസ് പ്രസിഡന്റ് സോമരാജന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അനിഷ് കിഴക്കേക്കര, സെക്രട്ടറി അരുണ്‍ കാടംകുളം, ഏരിയ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, സുരേഷ് അമ്പലപ്പുറം എന്നിവര്‍ സംബന്ധിച്ചു. 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.