×
login
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്‍

നമ്മള്‍ വളരുന്നത് ചുറ്റുമുള്ളവരോട് കൈകോര്‍ത്തുകൊണ്ടാകണം. പാവങ്ങള്‍ എന്നും പാവങ്ങളായി തുടരാന്‍ ഇടയാകരുത്. നമുക്കോരോരുത്തര്‍ക്കും എല്ലാവരേയും ചേര്‍ത്ത് നിര്‍ത്താനാകണം. സ്വാര്‍ത്ഥത നിറഞ്ഞ സമൂഹത്തിലെ അന്തരീക്ഷം മാറണം.

അഞ്ചല്‍ നെടിയറയില്‍ ജന്‍ ഔഷധി ദിനാചരണത്തിന്റെ സമാപനസമ്മേളനം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചല്‍: നമുക്ക് ചുറ്റുമുള്ള സമൂഹത്തോട് സഹോദര ഭാവം വളര്‍ന്നുവരണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി അഞ്ചല്‍ നെടിയറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ജന്‍ ഔഷധി ദിനാചരണത്തിന്റേയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ വളരുന്നത് ചുറ്റുമുള്ളവരോട്  കൈകോര്‍ത്തുകൊണ്ടാകണം. പാവങ്ങള്‍ എന്നും പാവങ്ങളായി തുടരാന്‍ ഇടയാകരുത്. നമുക്കോരോരുത്തര്‍ക്കും എല്ലാവരേയും ചേര്‍ത്ത് നിര്‍ത്താനാകണം. സ്വാര്‍ത്ഥത നിറഞ്ഞ സമൂഹത്തിലെ അന്തരീക്ഷം മാറണം. സാമൂഹ്യ പ്രതിബദ്ധയും സാമൂഹ്യ അവബോധവും വളരണം. കഷ്ടപ്പെടുന്നവര്‍ക്കൊപ്പമാകണം എല്ലാവരുടേയും മനസ്.


എന്റെ മുന്നിലെ സാധാരണക്കാരാണ് എന്റെ  ദൈവമെന്ന് പ്രധാന മന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞത് ഈ ബോധത്തില്‍ നിന്നാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഡോ.വി.കെ. ജയകുമാര്‍, ഡോ.അരവിന്ദ് രാധാകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. 

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മകുമാരി, ജില്ലാ കമ്മിറ്റിയംഗം സുമന്‍ ശ്രീനിവാസന്‍, മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു, ബിനില്‍, അഡ്വ.രഞ്ജിത്, ബാലചന്ദ്രന്‍, രാജു കോളച്ചിറ, ഷിനാമി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. 

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.