2006ല്‍ ഓപ്പറേറ്റിങ്ങ് സെന്ററായിരുന്ന ഇവിടം സബ് ഡിപ്പോയാക്കുമെന്നത് മന്ത്രിയുടെ വാഗ്ദാനം മാത്രമായി നിന്നു.
പ്രവര്‍ത്തിക്കാതെ കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരുക്കിയ വേദി
കുന്നത്തൂര്‍: വികസനവും മുന്നേറ്റവും കൊട്ടിഘോഷിച്ച് എല്‍ഡിഎഫ് നടത്തുന്ന മേഖലാജാഥ ഇന്ന് കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്തുമ്പോള്‍ സ്വീകരണമൊരുക്കുന്നത് വികസനമുരടിപ്പിന്റെ പ്രതീകമായ സ്ഥലത്ത്. സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടില്‍ അനാഥമായിക്കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് വികസനമുന്നേറ്റ ജാഥയ്ക്ക് വേദിയൊരുക്കി എല്‍ഡിഎഫ് സ്വയം അപഹാസ്യരാകുന്നത്.
സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പൊള്ളത്തരങ്ങള്‍ നേതാക്കള്‍ വാരി വിതറുമ്പോള്‍ 20 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിട്ടും കുന്നത്തൂരിനെ 50 വര്‍ഷം പിന്നിലോട്ട് നടത്തിച്ച കോവൂര്‍ കുഞ്ഞുമോനും വേദിയിലുണ്ടാകും എന്നതാണ് ഏറ്റവും കൗതുകകരം. കോടികള്‍ തുലച്ച ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ കെട്ടിപ്പൊക്കിയ സ്വീകരണ വേദിയിലിരുന്ന് എന്ത് വികസന നേട്ടങ്ങളാണ് നേതാക്കള്‍ പറയുകയെന്നത് കാതോര്‍ക്കുകയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും.
2006ല്‍ ഓപ്പറേറ്റിങ്ങ് സെന്ററായിരുന്ന ഇവിടം സബ് ഡിപ്പോയാക്കുമെന്നത് മന്ത്രിയുടെ വാഗ്ദാനം മാത്രമായി നിന്നു. ഒടുവില്‍ ഓപ്പറേറ്റിങ് സെന്റര്‍ പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നതോടെ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ സൂക്ഷിക്കാനും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഉപയോഗിച്ചുവരികയാണിവിടം. ഈ സ്ഥലത്താണ് ഭരണമുന്നണിയുടെ ജാഥയ്ക്ക് വേദിയൊരുക്കിയത്.
കുന്നത്തൂരില്‍ ഡിപ്പോ തുടങ്ങാനായി ശാസ്താംകോട്ടയിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഭാഗം ഒഴിപ്പിച്ചു കെഎസ്ആര്‍ടിസിക്ക് നല്‍കുകയായിരുന്നു. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് ഗാരേജ് നിര്‍മിക്കുന്നതിന് താലൂക്കിലെ പഞ്ചായത്തുകളുടെ ഫണ്ടുകള്‍ ചെലവിട്ട് ഒരേക്കറിലധികം സ്ഥലം വാങ്ങി നല്‍കിയെങ്കിലും അധികാരികള്‍ കനിയാതെ വന്നതോടെ ശാസ്താംകോട്ടയിലെ ഡിപ്പോ എന്നത് കുന്നത്തൂരുകാരുടെ സ്വപ്നമായി തുടരുകയാണ്.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോദണ്ഡ രാമ പുന:പ്രതിഷ്ഠയ്ക്ക് ഒരുങ്ങി ചടയമംഗലം; ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു
ദേവസ്വം ബോര്‍ഡില്‍ ഇരട്ട നീതി, തല്ലുകൊണ്ട ജീവനക്കാരന് സസ്പെന്‍ഷനും തല്ലിയ ശാന്തിക്കാരന് തലോടലും
പരാതിക്ക് രസീത് തേടിയ യുവാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം
പാത്തല ടാര്‍മിക്സിങ് പ്ലാന്റ്: പ്രതിഷേധം കനക്കുന്നു
ഫാമിങ് കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനം: പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
എന്‍ജിഒ സംഘ് ജില്ലാസമ്മേളനം: പിണറായിയുടെത് ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാരെന്ന് ടി.എന്‍. രമേശ്