login
കുന്നിക്കോട്ടെ തീപിടിത്തം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഗോഡൗണ്‍ അഗ്‌നിക്കിരയായ സംഭവത്തിനുമുന്‍പ് കുന്നിക്കോട് പ്രദേശത്ത് തുടര്‍ച്ചയായി നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായ സംഭവങ്ങളുണ്ടായി. വീടുകള്‍ക്കുമുന്നില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളാണ് അഗ്‌നിക്കിരയായത്.

പത്തനാപുരം: കുന്നിക്കോട്, പ്ലാമൂട്ടിലെ ഇലക്ട്രിക് ഗോഡൗണ്‍ തീ കത്തിനശിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുന്നിക്കോട് എം.കെ.ട്രേഡ് ലിങ്ക്‌സിന്റെ പ്ലാമൂട്ടിലുള്ള ഗോഡൗണ്‍ കത്തിനശിച്ച സംഭവത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 2019 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്ഥാപനം അഗ്‌നിക്കിരയായത്.

പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ അജ്ഞാതന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആളെ വ്യക്തമായിരുന്നില്ല. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നതടക്കമുള്ള അന്വേഷണത്തിലെ നിഷ്‌ക്രിയത്വം വിവരിച്ച് സ്ഥാപന ഉടമ സജീദ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഉത്തരവ്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി.അരുണ്‍ ആണ് ഉത്തരവിട്ടത്. കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 454/2019 കൊല്ലം ക്രൈം ബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥന്‍ അന്വേഷിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഗോഡൗണ്‍ അഗ്‌നിക്കിരയായ സംഭവത്തിനുമുന്‍പ് കുന്നിക്കോട് പ്രദേശത്ത് തുടര്‍ച്ചയായി നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായ സംഭവങ്ങളുണ്ടായി. വീടുകള്‍ക്കുമുന്നില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. ഇത്തരം ഏഴിലേറെ കേസുകള്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു സംഭവത്തിലും പ്രതികളെ പിടികൂടാനായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ എം.ബി.ഷൈനി, ദീപക്രാജ് എന്നിവര്‍ ഹാജരായി.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.