login
ട്രോളിങ് ‍നിരോധനം ആരംഭിച്ചതോടെ കരയും കടലും ലോക്ക്ഡൗണില്‍, നിയന്ത്രണങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു

കാലവര്‍ഷ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോയി മടങ്ങിവന്ന ബോട്ടുകളിലെ മത്സ്യം വില്‍ക്കുന്നതിന് ഇന്നലെ ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു കൊടുത്തു.

കൊല്ലം: 52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കടലിലും ലോക്ക്ഡൗണ്‍ സമാനം.  ചെറിയ വള്ളങ്ങള്‍ ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യബന്ധന മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ഉണ്ടെങ്കിലും ശക്തമായ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇവര്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  

കാലവര്‍ഷ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോയി മടങ്ങിവന്ന ബോട്ടുകളിലെ മത്സ്യം വില്‍ക്കുന്നതിന് ഇന്നലെ ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു കൊടുത്തു.

അവിചാരിതമായ കാരണങ്ങളാല്‍ മടങ്ങിവരാന്‍  വൈകുന്ന ബോട്ടുകളിലെ മത്സ്യവിപണനത്തിനായി ഇന്നും ശക്തികുളങ്ങര ഹാര്‍ബര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും കടല്‍ക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് ദീര്‍ഘനാള്‍ കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനു പിന്നാലെയാണ്, തീരമേഖലയെ പട്ടിണിയിലാക്കി ട്രോളിങ് നിരോധനവും.

കൊവിഡ് പശ്ചാത്തലത്തില്‍ ആലപ്പാട് പഞ്ചായത്തിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലെ ഒറ്റ, ഇരട്ട സമ്പ്രദായം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. 90 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഇന്‍ബോര്‍ഡ് യാനങ്ങള്‍ കടല്‍ക്ഷോഭവും പ്രകൃതിദുരന്തങ്ങളും കാരണം മാസങ്ങളായി മത്സ്യബന്ധനത്തിന് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇപ്പോള്‍ ചെറുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്.  

തൊട്ടടുത്ത ആലപ്പുഴ ജില്ലയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആലപ്പാട് നിയന്ത്രണം ഏര്‍പ്പെടുത്തിയ അധികൃതര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. ആലപ്പാട് പഞ്ചായത്തിലെ എല്ലാ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും ദിവസവും കടലില്‍ പോകാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

 

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.