×
login
ലൈക്കിന് ലൈക്കോട് ലൈക്ക്

ഇവിടെ ഓരോ വീട്ടിനും ലൈക്ക് പി. ജോര്‍ജ് സ്വന്തമാണ്. പള്ളിയും പ്രാര്‍ഥനയും മുടക്കാത്ത യഥാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തകന്‍... ആരുടെയും എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട് ലൈക്ക്... ഏത് പാതിരായിലും ഓടിയെത്തുന്ന നല്ല ശമരിയാക്കാരന്‍....

like p george

പൂയപ്പള്ളി: ലൈക്കിന്റെ ജീവിതമാണ് ചെങ്കുളത്തുകാര്‍ ലൈക്ക് ചെയ്തത്. ലൈക്കൊന്നിന് ഒരു വോട്ടിന്റെ വിലയുള്ള ഈ കാലത്ത് ചെങ്കുളത്തുകാരുടെ സ്ഥാനാര്‍ഥി ലൈക്ക് പി. ജോര്‍ജ് ആവേശമാവുകയാണ്. മൂന്ന് കൊല്ലം മുമ്പാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ ആവേശംപൂണ്ട് ലൈക്ക് ബിജെപിയെ ലൈക്ക് ചെയ്തുതുടങ്ങിയത്. പൂയപ്പള്ളി പഞ്ചായത്തില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ അമരക്കാരനാണിപ്പോള്‍.

ചെങ്കുളം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. പൊതുപ്രവര്‍ത്തനത്തിലെ മൂന്നുപതിറ്റാണ്ടിന്റെ പരിചയമുണ്ട് ലൈക്കിന്. പതിനാലാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരംഭിച്ച രക്തദാനസേന മുതല്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ, ഉപഭോക്തൃസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വരെ..... കേരള ജനകീയ ഉപഭോക്തൃസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി, ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലംഗം, ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം.... ചുമതലകള്‍ നിരവധിയാണ് ലൈക്കിന്...

ഇവിടെ ഓരോ വീട്ടിനും ലൈക്ക് പി. ജോര്‍ജ് സ്വന്തമാണ്. പള്ളിയും പ്രാര്‍ഥനയും മുടക്കാത്ത യഥാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തകന്‍... ആരുടെയും എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട് ലൈക്ക്... ഏത് പാതിരായിലും ഓടിയെത്തുന്ന നല്ല ശമരിയാക്കാരന്‍.... ദൈവത്തിന്റെ ഹൃദയം അപൂര്‍വം മനുഷ്യര്‍ക്കേ ലഭിക്കൂ എന്നാണ് ലൈക്കിന്റെ വിശ്വാസം. അത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയത്തിന് ഉടമയാണ് നരേന്ദ്രമോദി എന്നത് നാടിന്റെ അനുഭവമാണ്.. ഇന്ന് ഏത് വീട്ടിലാണ് മോദിയുടെ കരുതല്‍ സ്പര്‍ശമെത്താത്തതെന്ന ലൈക്കിന്റെ ചോദ്യത്തിന് ചെങ്കുളത്തുകാര്‍ മുഴുവന്‍ ലൈക്ക് ചെയ്യുകയാണിപ്പോള്‍.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.