login
വോട്ടു മറിച്ചെന്ന ആരോപണവുമായി മേഴ്സികുട്ടിയമ്മ

തീരദേശ മേഖലകളിലെ എല്‍ഡിഎഫ് വിജയം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മത്സ്യതൊഴിലാളികള്‍ നല്‍കിയ മറുപടിയാണ്.

കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ വോട്ടു മറിച്ചെന്ന ആരോപണവുമായി ഇടത് സ്ഥാനാര്‍ഥിയും മന്ത്രിയുമായിരുന്ന ജെ. മേഴ്സികുട്ടിയമ്മ രംഗത്തെത്തി. മണ്ഡലത്തില്‍ ബിജെപി ഹോള്‍സെയിലായി യുഡിഎഫിന് വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്ന് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. 

തീരദേശ മേഖലകളിലെ എല്‍ഡിഎഫ് വിജയം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മത്സ്യതൊഴിലാളികള്‍ നല്‍കിയ മറുപടിയാണ്.  സ്ഥാപിത താല്‍പര്യക്കാരുടെ ഏകോപനം വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായെന്നും മെഴ്സികുട്ടിയമ്മ പറഞ്ഞു. ജില്ല കണ്ട ഏറ്റവും വലിയ അട്ടിമറിയാണു കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നേരിട്ടത്. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആറാം തവണയും ജനവിധി തേടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇതു മൂന്നാമത്തെ തോല്‍വിയാണ് നേരിടേണ്ടി വന്നത്. 2001ന് ശേഷം കുണ്ടറയില്‍ ഇതാദ്യമായാണ് യുഡിഎഫ് വിജയിക്കുന്നത്.  

ധാരണ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍:  ബി.ബി. ഗോപകുമാര്‍

ചാത്തന്നൂരിലടക്കം എല്‍ഡിഎഫ് യുഡിഎഫുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. ജില്ലയില്‍ പലയിടത്തും ഇരുകൂട്ടരും ധാരണയിലായിരുന്നു.  അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി തെരഞ്ഞെടുപ്പില്‍ തോറ്റതിന് മേഴ്‌സിക്കുട്ടിയമ്മ ദുരാരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ആക്ഷേപങ്ങളുന്നയിക്കും മുമ്പ് അവര്‍ സ്വയം കണ്ണാടി നോക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.