×
login
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം

ആറ് വര്‍ഷവും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ കൊല്ലത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ എണ്ണീറ്റ് നില്‍ക്കാന്‍ എംഎല്‍എ മെനക്കെട്ടില്ല എന്ന് മാത്രമല്ല അഭിനയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി യാത്രയ്ക്കിടയില്‍ കൊല്ലം വഴിയോരസത്രം മാത്രമായിരുന്നു.

കൊല്ലം: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കൊല്ലം നിയോജക മണ്ഡലത്തിന്റെ എംഎല്‍എയായ എം. മുകേഷ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് നിയോജക മണ്ഡലത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ വികസനരേഖ വ്യക്തമാക്കുന്നു.

ആറ് വര്‍ഷവും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ കൊല്ലത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിയമസഭയില്‍ എണ്ണീറ്റ് നില്‍ക്കാന്‍ എംഎല്‍എ മെനക്കെട്ടില്ല എന്ന് മാത്രമല്ല അഭിനയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി യാത്രയ്ക്കിടയില്‍ കൊല്ലം വഴിയോരസത്രം മാത്രമായിരുന്നു. എംഎല്‍എ എന്ന നിലയില്‍ മുകേഷിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരസ്യമായി പ്രതികരിച്ചുതുടങ്ങി.

എന്നാല്‍ അതൊന്നും ചെവികൊള്ളാന്‍ മുകേഷ് മെനക്കെട്ടില്ല. നിയോജക മണ്ഡലത്തിലെ പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങളിലെല്ലാം അഴിമതിയും മെല്ലെപോക്കുമാണ്. അതിന്റെ മുഖ്യ ഉദാഹരണമാണ് കൊല്ലത്തിന്റെ ഹൃദയഭാഗത്ത് പൊളിച്ചിട്ട കല്ലുപാലം. ഇപ്പോഴും കല്ലുപാലത്തിന്റെ നിര്‍മാണം ഇഴഞ്ഞിഴഞ്ഞാണ്. കൊല്ലം തോട് വികസനം എങ്ങുമെത്തിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്ത് ഉദ്ഘാടന മാമാങ്കം നടത്തിയത് ഒഴിച്ചാല്‍ ഇപ്പോഴും പഴയ ഗതിയിലാണ്. ലക്ഷക്കണക്കിന് രൂപയാണ് കൊല്ലം തോടിന്റെ പേരില്‍ ഒലിച്ചുപോയത്.

പാതിവഴിയില്‍ പദ്ധതികള്‍

ആശ്രാമത്തെ ജൈവ വൈവിധ്യസംസ്‌കാര കേന്ദ്രം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. 57 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയാണിത്. ഇപ്പോള്‍ പദ്ധതി നടക്കുന്നില്ല എന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ബജറ്റുകളില്‍ ഇടംനേടിയ കെഎസ്ആര്‍ടിസി ഡിപ്പോ വികസനം കടലാസ്സില്‍ ഉറങ്ങുകയാണ്. ബജറ്റില്‍ തുക വകയിരുത്തിയെന്ന നിയമസഭയില്‍ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഒരു ഫയല്‍ പോലും നീക്കാന്‍ എംഎല്‍എ എന്ന നിലയില്‍ മുകേഷിന് കഴിഞ്ഞിട്ടില്ല.


ജനങ്ങള്‍ ആശ്വാസമാകേണ്ട മൊബിലിറ്റി ഹബ്ബ് എങ്ങുമെത്തിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യ തൊഴിലാളികള്‍ക്കുള്ള പല പദ്ധതികളും കൊല്ലം മണ്ഡലത്തില്‍ എംഎല്‍എയുടെ അനാസ്ഥ മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാരിന്റെ അമൃതനഗരം പദ്ധതികളും മറ്റ് വികസന പദ്ധതികളും സ്വന്തം പേരിലാക്കി അഭിമാനം കൊള്ളുകയാണ് എംഎല്‍എ ഇപ്പോള്‍ ചെയ്യുന്നത്.

'എംഎല്‍എയുടേത് തലതിരിഞ്ഞ വികസനം'

ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറാക്കുന്ന, തലതിരിഞ്ഞ വികസനമാണ് കൊല്ലത്ത് കാണുന്നത്. സമയബന്ധിതമായി തീര്‍ക്കേണ്ട പദ്ധതികള്‍ ഇഴയുകയാണ്. കൊല്ലത്തെ ജനപ്രതിനിധിക്ക് തികഞ്ഞ അലംഭാവമാണ്. ജനങ്ങള്‍ക്ക് നിയമസഭയിലും പുറത്തും കൊടുക്കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുന്നതില്‍ എംഎല്‍എ പൂര്‍ണ്ണ പരാജയമാണ്.

മോന്‍സിദാസ്, ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.