×
login
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ നീക്കം; കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കുതന്ത്രവുമായി സിപിഎം

കഴിഞ്ഞദിവസം സെക്രട്ടറി പ്രത്യേകം വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗവും സിപിഎം തടസപ്പെടുത്തി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കുന്നതാണ് സിപിഎം അംഗങ്ങള്‍ തടഞ്ഞുകൊണ്ട് ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയത്. യഥാസമയം തയ്യാറാക്കപ്പെട്ട വാര്‍ഷിക ധനകാര്യപത്രിക 15ന് മുമ്പായി സംസ്ഥാന ഓഡിറ്റ് വകുപ്പിലേക്ക് അയയ്ക്കുന്നതിനാണ് ഭരണ സമിതിയോഗം വിളിച്ചത്

കൊല്ലം: ബിജെപി ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎമ്മിന്റെ വിട്ടുനില്‍ക്കല്‍ നാടകം. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ നിന്നും വിട്ടുനിന്നും സമിതിയോഗം തടസപ്പെടുത്തിയുമാണ് സിപിഎം അംഗങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നത്.

കഴിഞ്ഞദിവസം സെക്രട്ടറി പ്രത്യേകം വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗവും സിപിഎം തടസപ്പെടുത്തി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കുന്നതാണ് സിപിഎം അംഗങ്ങള്‍ തടഞ്ഞുകൊണ്ട് ഭരണസമിതി യോഗം അലങ്കോലപ്പെടുത്തിയത്. യഥാസമയം തയ്യാറാക്കപ്പെട്ട വാര്‍ഷിക ധനകാര്യപത്രിക 15ന് മുമ്പായി സംസ്ഥാന ഓഡിറ്റ് വകുപ്പിലേക്ക് അയയ്ക്കുന്നതിനാണ് ഭരണ സമിതിയോഗം വിളിച്ചത്. ഇങ്ങനെ ധനകാര്യ പത്രിക ഓഡിറ്റ് വകുപ്പിലേക്ക് അയയ്ക്കുന്നതിന് ഭരണസമിതി തീരുമാനം ആവശ്യമാണ്. അതിന്‍ പ്രകാരം കൂടിയ രണ്ടാം തവണ കമ്മിറ്റിയാണ് 13ന് സിപിഎം അംഗങ്ങള്‍ അലങ്കോലമാക്കിയതെന്ന് വൈസ് പ്രസിഡന്റ് സത്യപാലന്‍ ആരോപിച്ചു.


നേരത്തെ 11ന് വിളിച്ച കമ്മിറ്റിയില്‍ നിന്ന് സിപിഎം അംഗങ്ങള്‍ മാറിനിന്നതിനാല്‍ അന്നും യോഗം നടന്നില്ല. അതിനാലാണ് 13ന് സെക്രട്ടറി ധനകാര്യപത്രിക പാസ്സാക്കാനായി അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടിയത്. എന്നാല്‍ ആ യോഗത്തില്‍ വാര്‍ഷിക ധനകാര്യ പത്രികയുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് സിപിഎം അംഗങ്ങള്‍ നിരന്തരം ബഹളമുണ്ടാക്കുകയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു. സിപിഎം അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗം അലങ്കോലമാക്കിയതിനാല്‍ കഴിഞ്ഞദിവസവും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്രതിമാസം കൂടുന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിശദമായി പരിശോധിച്ച് പാസാക്കുകയും ജനറല്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത കണക്കുകള്‍ വാര്‍ഷിക ധനകാര്യപത്രികയില്‍ വരുന്നു. ഈ കണക്കുകള്‍ കേരളസംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിശദമായ പരിശോധനയ്ക്കും വിധേയമാണ്. എന്നിരിക്കെ എല്ലാം ബോധ്യമായ ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയായ മെമ്പറാണ് ബഹളത്തിന് നേതൃത്വം നല്‍കിയത്. വാര്‍ഷിക ധനകാര്യ പത്രിക പാസ്സാക്കാതിരുന്നാല്‍ പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകളെ കാര്യമായി ബാധിക്കുക മാത്രമല്ല പഞ്ചായത്തിന്റെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഈ ദുഷ്ടലാക്കോടെയാണ് സിപിഎം അംഗങ്ങള്‍ യോഗം അലങ്കോലപ്പെടുത്തിയത്. ഇത് ജനങ്ങളോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.