×
login
നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാനസൗകര്യങ്ങളില്ല, വൈദ്യുതി പോയാല്‍ എക്‌സ്‌റേ പോലും എടുക്കാനാവില്ല

മുറിവ് പറ്റി ആശുപത്രിയില്‍ എത്തിക്കുന്നവരെയും വൈദ്യുതിയില്ലെങ്കില്‍ മൊബൈല്‍ വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്.

പരവൂര്‍: സൗകര്യങ്ങളേറെ ഉണ്ടായിട്ടും അവ നടപ്പാക്കാന്‍ സാധിക്കാതെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി. വൈദ്യുതി പോയാല്‍ എക്‌സ്‌റേ പോലും എടുക്കാന്‍ സാധിക്കാത്തത് രോഗികളെ ഏറെ വിഷമിപ്പിക്കുന്നു.

ജനറേറ്റര്‍ ഉണ്ടെങ്കിലും ഫലത്തില്‍ ഇല്ലാത്തതുപോലെയാണ്. നിലവിലുള്ള ജനറേറ്ററിന് എക്‌സ്‌റേ യൂണിറ്റും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള ക്ഷമത ഇല്ല. അപകടമോ മറ്റോ സംഭവിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ എക്‌സ്‌റേ എടുക്കുന്നതിനായി പരവൂരോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ട സ്ഥിതിയാണ്. മുറിവ് പറ്റി ആശുപത്രിയില്‍ എത്തിക്കുന്നവരെയും വൈദ്യുതിയില്ലെങ്കില്‍ മൊബൈല്‍ വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ജനറേറ്ററില്‍ നിന്നും ലഭിക്കുന്നുണ്ട്. വാര്‍ഡുകളില്‍ ഓരോ ലൈറ്റും ഫാനും മാത്രമാണ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത്. 2022-23 വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളില്‍ താലൂക്ക് ആശുപത്രിക്ക് പുതിയ ജനറേറ്ററും ഒപ്പം ട്രാന്‍സ്‌ഫോമറും അനുബന്ധസൗകര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.

ആശുപത്രിയിലെ മോര്‍ച്ചറി പണിമുടക്കിയിട്ട് ആറുമാസത്തോളം ആയിട്ടും അതിനും നടപടിയില്ല. നാല് ഫ്രീസറുകളാണ് മോര്‍ച്ചറിയിലുള്ളത്. നാലിനണ്ടും കൂടി രണ്ട് കംപ്രസറുകളും. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചത്. ഇടിമിന്നലില്‍ തകരാറിലായ ഫ്രീസറുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.