login
നൃത്ത സമര്‍പ്പണവുമായി നീലമന സഹോദരിമാരെത്തുന്നു; ശിവഭക്തനായ നന്ദനാരുടെ കഥയുമായി

നീലമന സിസ്റ്റേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വൈകുന്നേരങ്ങളിലായിരിക്കും നൃത്താവതരണം.

നീലമന സഹോദരിമാര്‍

കൊട്ടാരക്കര: ശിവഭക്തിയില്‍ വിലയം പ്രാപിച്ച നന്ദനാരുടെ കഥയുമായി നീലമന സഹോദരിമാര്‍ വീണ്ടും നൃത്ത സമര്‍പ്പണവുമായി എത്തുന്നു. മാര്‍ച്ച് രണ്ടുമുതല്‍ ആരംഭിച്ച് പത്ത് ഭാഗങ്ങളായാണ് നൃത്തം അവതരിപ്പിക്കുന്നത്. നീലമന സിസ്റ്റേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വൈകുന്നേരങ്ങളിലായിരിക്കും നൃത്താവതരണം.

ഏഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ ആദനല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച നന്ദനാരുടെ കഥയാണ് നൃത്ത സമര്‍പ്പണമായി ഇത്തവണ അവതരിപ്പിക്കുന്നതെന്ന് നീലമന സഹോദരിമാര്‍ പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നന്ദനാരുടെ ശിവഭക്തിയുടെ കഥ ഗോപാലകൃഷ്ണ ഭാരതീയര്‍ നൂറോളം കീര്‍ത്തനങ്ങളിലൂടെ ഹരികഥാ രൂപത്തില്‍ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് 13 മിനിട്ട് ദൈര്‍ഘ്യത്തില്‍ നന്ദനാര്‍ ചരിതം ചിത്രീകരിച്ചിരിക്കുന്നത്. 

മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 11 മഹാശിവരാത്രിയുടെ അന്നുവരെയാണ് നൃത്തസമര്‍പ്പണം നടക്കുക. മുന്‍ജന്മ സുകൃതമെന്നോണം നന്ദനാരുടെ ജീവിതപാത കടന്നുപോയ വഴികളിലൂടെയാണ് ഇത് ചിത്രീകരിക്കാന്‍ കഴിഞ്ഞതെന്നും ഇവര്‍ വ്യക്തമാക്കുന്നു.  

കൊട്ടാരക്കര നീലമനയിലെ ഡോ. എന്‍.എന്‍. മുരളിയുടെ മക്കളാണ് ഡോ. പത്മിനികൃഷ്ണനും, ഡോ. ദ്രൗപതി പ്രവീണും. സഹോദരിമാര്‍ ഡോക്ടര്‍മാര്‍ ആണെങ്കിലും നൃത്തത്തിലാണ് കൂടുതല്‍ പ്രശസ്തി നേടിയിട്ടുള്ളത്. ഒരാള്‍ ഭരതനാട്യത്തിലും, മറ്റയാള്‍ കുച്ചിപുടിയിലും.

 

  comment

  LATEST NEWS


  ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


  കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.