×
login
നവവധുവിന്റെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ചവറ: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തേവലക്കര പാലയ്ക്കല്‍ തോട്ടിന്‍കര വീട്ടില്‍ രാജേഷ്-ബീന ദമ്പതികളുടെ മകള്‍ സ്വാതിശ്രീ (22) ആണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ ഭര്‍ത്താവ് ശ്യാംലാലിന്റെ ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കതില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.  

മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വാതിശ്രീയുടെയും ശ്യാംലാലിന്റെയും പ്രണയവിവാഹമായിരുന്നു. 2021 ജൂലൈ 22ന് കൊട്ടാരക്കരയിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.  


പോലീസ് അന്വേഷണത്തില്‍ ശ്യാംലാലിന്റെ ബന്ധുവായ സ്ത്രീ ഇവരുടെ കുടുംബജീവിതത്തില്‍ ഇടപെടുന്നത് പെണ്‍കുട്ടിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നതായും കണ്ടെത്തി.  

ശ്യാംലാല്‍ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ഫോണ്‍ സംഭാഷണത്തിലും ശ്യാംലാല്‍ സ്വാതിശ്രീയോട് കയര്‍ത്തു സംസാരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന് ആത്മഹത്യ പ്രേരണാകുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.