×
login
'പള്ളികളില്‍ കയറിയിറങ്ങി; സല്‍ക്കാരങ്ങളില്‍ പങ്കെടുത്തു'; തബ്ലീഗില്‍ പങ്കെടുത്ത യുവതിയ്ക്ക് കൊറോണ; രോഗഭീതിയില്‍ കൊല്ലം

ആയിരക്കണക്കിനാള്‍ ക്കാരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതു കൊണ്ട് ധാരാളം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുള്ളതായി സംശയിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഇവരുടെ കുട്ടിയ്ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് പുനലൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു

പുനലൂര്‍: നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിട്ട് തിരികെ നാട്ടിലെത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.ഇരുവരെയും പാരിപ്പള്ളി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരം പുറത്തു പറയാതെ നിരവധി പള്ളികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ആരാധനകളിലും സല്ക്കാരങ്ങളിലും പങ്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.  

ആയിരക്കണക്കിനാള്‍ ക്കാരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടതു കൊണ്ട് ധാരാളം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുള്ളതായി സംശയിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ഇവരുടെ കുട്ടിയ്ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് പുനലൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ നിസാമുദ്ദീന്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇരിക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് പോലീസും ആരോഗ്യ വിഭാഗത്തിലുള്ളവരും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ രണ്ടു പേരേയും ഇന്നലെ പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തി അസുഖമില്ലെന്ന് കണ്ടെത്തി വീട്ടില്‍ കോറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വിദഗ്ദ പരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ഇരുവരെയും ആശുപത്രിയിലാക്കുകയായിരുന്നു.

ദമ്പതികള്‍ സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ വകുപ്പു തലവന്മാരുടെയും നഗരസഭാധികൃതരുടെയും ആലോചനായോഗം മന്ത്രി കെ.രാജുവിന്റെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ പതിന്നൊന്നു മണിക്ക് താലൂക്ക് ആഫീസില്‍ ചേര്‍ന്ന് നടപടി സ്വീകരിക്കും.


 

 

 

  comment

  LATEST NEWS


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.