പോലീസിന്റെ കൃത്യനിര്‍വഹണം ഉള്‍പ്പടെ തടസ്സപ്പെടുത്തി ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മടി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
കൊട്ടാരക്കര: കൊട്ടാരക്കര എസ്ജി കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസിനെ ആക്രമിച്ച കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള സിപിഎം-എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പോലീസ്. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ വ്യക്തി എസ്ഐ ദീപുവിനെ കടന്നു പിടിക്കുന്നതും തള്ളുന്നതുമുള്പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
എസ്ജി കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകനായ ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശ്രീക്കുട്ടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ശ്രീക്കുട്ടനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാക്കളും സിപിഎമ്മുകാരും ഉള്‍പ്പെടെയുള്ള വര് ആശുപത്രി പരിസരത്ത് സംഘടിച്ചെത്തി. ഇതിനിടെ ആശുപത്രിയിലെത്തിയ പോലീസ്, മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ മുഹമ്മദ് അലിം, വിഷ്ണു എന്നിവരെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ ബഷീര്‍, എസ്.ആര്. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസിനെ തടയുകയായിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ വീണ്ടും ശ്രമിച്ചതോടെ പോലീസിനെതിരെ സംഘര്‍ഷം ഉണ്ടാക്കുകയും എസ്ഐയായ കെ. എസ്. ദീപുവിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് തള്ളുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്.
സംഘര്‍ഷത്തില്‍ എസ്എഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ എസ്ഐയുടെ നെയിം ബോര്‍ഡ് വലിച്ചു കീറി കളഞ്ഞതായും ആരോപണമുണ്ട്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനെ കാണാന്‍ എത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയെയും ഈ സംഘം മര്‍ദിച്ചു. എസ്എഫ്ഐക്കാര്‍ ആശുപത്രിയുടെ ഡ്രസിങ് റൂമില്‍ കയറി അകത്തു നിന്ന് കതക് പൂട്ടിയ സംഭവം വരെ ഉണ്ടായിട്ടും നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്ഐ ദീപു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തു തീര്‍പ്പിനുള്ള നീക്കമാണ് നടക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം ഉള്‍പ്പടെ തടസ്സപ്പെടുത്തി ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മടി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുടി വെട്ടിയില്ല; പത്താംക്ലാസ് വിദ്യാര്‍ഥികളെ കുട്ടികളെ സ്കൂളിനു പുറത്താക്കി പ്രധാന അധ്യാപിക, രക്ഷിതാക്കളടക്കം പ്രതിഷേധവുമായെത്തി
അപൂര്‍വ്വമായ ചിത്രശലഭത്തെ കൊല്ലത്തെ നടയ്ക്കലില്‍ കണ്ടെത്തി; നാഗശലഭത്തെ കാണാന്‍ എത്തിയത് നിരവധി പേര്
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്