ആയുര്‍വേദ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ജില്ലാ ആയുര്‍വേദ ആശുപത്രി മാറും. എല്ലാ ബ്ലോക്കുകളിലേക്കും പാലിയേറ്റീവ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ആശുപത്രിയുമായി ബന്ധപ്പെട്ട സ്റ്റാഫ് കോട്ടേജ്, ആയുര്‍വേദ സസ്യ ഉദ്യാനം, പേ വാര്‍ഡ്, ഇ ടോക്കണ്‍ സംവിധാനം, ആധുനികവത്ക്കരിച്ച ലൈബ്രറി എന്നിവ സജ്ജീകരിക്കും.
കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയ്യാറാക്കിയ 100 കോടി രൂപ ചെലവ് കണക്കാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്.
ആയുര്‍വേദ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ജില്ലാ ആയുര്‍വേദ ആശുപത്രി മാറും. എല്ലാ ബ്ലോക്കുകളിലേക്കും പാലിയേറ്റീവ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ആശുപത്രിയുമായി ബന്ധപ്പെട്ട സ്റ്റാഫ് കോട്ടേജ്, ആയുര്‍വേദ സസ്യ ഉദ്യാനം, പേ വാര്‍ഡ്, ഇ ടോക്കണ്‍ സംവിധാനം, ആധുനികവത്ക്കരിച്ച ലൈബ്രറി എന്നിവ സജ്ജീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭരണാനുമതിയോടെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഗോപന്, ജെ. നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ബിനുന്‍ വാഹിദ്, ഹാബിറ്റാറ്റ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുടി വെട്ടിയില്ല; പത്താംക്ലാസ് വിദ്യാര്‍ഥികളെ കുട്ടികളെ സ്കൂളിനു പുറത്താക്കി പ്രധാന അധ്യാപിക, രക്ഷിതാക്കളടക്കം പ്രതിഷേധവുമായെത്തി
അപൂര്‍വ്വമായ ചിത്രശലഭത്തെ കൊല്ലത്തെ നടയ്ക്കലില്‍ കണ്ടെത്തി; നാഗശലഭത്തെ കാണാന്‍ എത്തിയത് നിരവധി പേര്
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്