login
നാടിന് നാണക്കേടായി 'പാക്കിസ്ഥാന്‍‍ മുക്ക്'; പേര് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ ഐവര്‍കാല പടിഞ്ഞാറ് വടക്ക് വാര്‍ഡിലാണ് ഇപ്പറഞ്ഞ പാകിസ്ഥാന്‍മുക്ക്. പേര് മാറ്റാന്‍ നിരവധി പരിശ്രമങ്ങള്‍ നടന്നിട്ടും ഫലം കണ്ടില്ല. അധികൃതരും സമ്മതിച്ച മട്ടാണ്. നാടിന് നാണക്കേടായ ഈ പേര് മാറിയേ തീരൂ എന്ന ആവശ്യം ശക്തമായി ഉയരുകയാണിവിടെ.

ശാസ്താംകോട്ട: പാക്കിസ്ഥാനെന്ന പേരുംപേറി ഏഴ് പതിറ്റാണ്ടോളമായി ഒരു നാട്. കടകളുടെ പരസ്യങ്ങളിലും ബസുകളുടെ ബോര്‍ഡുകളിലുമൊക്കെ  ഇപ്പോള്‍ ഈ പേരാണ്. രാജ്യത്തിനുള്ളില്‍ത്തന്നെ ഇങ്ങനെയൊരു പേര് ഈ സ്ഥലത്തിനേ ഉണ്ടാകൂ.  

കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ ഐവര്‍കാല പടിഞ്ഞാറ് വടക്ക് വാര്‍ഡിലാണ് ഇപ്പറഞ്ഞ പാകിസ്ഥാന്‍മുക്ക്. പേര് മാറ്റാന്‍ നിരവധി പരിശ്രമങ്ങള്‍ നടന്നിട്ടും ഫലം കണ്ടില്ല. അധികൃതരും സമ്മതിച്ച മട്ടാണ്. നാടിന് നാണക്കേടായ ഈ പേര് മാറിയേ തീരൂ എന്ന ആവശ്യം ശക്തമായി ഉയരുകയാണിവിടെ. അടൂര്‍ താലൂക്കിലെ കടമ്പനാട് നിന്ന് മണ്ണടി ഏനാത്ത് റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ പോയാല്‍ പാക്കിസ്ഥാന്‍മുക്കായി.  

ഈ വിളിപ്പേരിന് എഴുപത് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഇവിടം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണലും പാറയും എടുക്കാന്‍ പോകുന്ന ലോറിക്കാര്‍ക്ക് ഗതാഗത തടസ്സമായി മദ്രസയില്‍ നിന്നും കുട്ടികള്‍ കുട്ടത്തോടെ റോഡ് മുറിച്ച് കടക്കുമായിരുന്നത്രേ. ഇതില്‍ അരിശം പൂണ്ട ലോറി ഡ്രൈവര്‍മാര്‍ 'ഈ പാക്കിസ്ഥാനികളെ കൊണ്ട് തോറ്റു'വെന്ന് പറഞ്ഞ് തുടങ്ങി. കാലക്രമത്തില്‍ ഈ സ്ഥലം പാക്കിസ്ഥാന്‍മുക്കാകുകയായിരുന്നുവെന്നാണ് പഴമക്കാരുടെ അഭിപ്രായം ഈ പേര് ഒരു നാണക്കേടായി തോന്നിയതുകൊണ്ടാകാം പല തവണ പേര് മാറ്റാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസുകാര്‍ പ്രിയദര്‍ശിനി നഗര്‍ എന്ന് പേരിട്ടെങ്കിലും ഏറ്റില്ല.  

നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് ശാന്തിസ്ഥാന്‍ എന്ന് പുനര്‍നാമകരണം നല്‍കി, പുതുതായി തുടങ്ങിയ ഒരു പവ്വര്‍ ടൂള്‍ വാടകയ്ക്ക് കൊടുക്കുന്ന കടയുടെ ബോര്‍ഡില്‍ ശാന്തിസ്ഥാന്‍ എന്ന് എഴുതിയും വച്ചു. അതും ഫലിച്ചില്ല. ജനങ്ങളുടെ മനസില്‍ പാകിസ്ഥാന്‍മുക്ക്  പച്ചകുത്തിയതു പോലായി. സ്ഥലപ്പേര് 'പാകിസ്ഥാന്‍' എന്നാണെങ്കിലും നാട്ടുകാരുടെ മനസില്‍ ആ വേര്‍തിരിവില്ലെന്ന് ഇരു സമുദായത്തിലും പെട്ടവര്‍ പറയുന്നു.

എന്നാല്‍, അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ ഈ പേര് ശ്രദ്ധിക്കപ്പെടാന്‍ കാരണമായി. എസ്ഡിപിഐക്കാരായ പ്രദേശത്തെ ഒരു സംഘത്തെ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് പോലീസ് പിടികൂടിയിരുന്നു. ഈ സ്ഥലത്തു തന്നെയുള്ള ഒരു വസ്ത്രവ്യാപാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് സംഘം പിടിയിലായത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഈ സംഘം നിരവധി സ്ഥലത്ത് ഗൂണ്ടാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.  

എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് 'പാക്കിസ്ഥാന്‍മുക്ക് ബ്രാഞ്ച് കമ്മറ്റി' കളുമുണ്ടിപ്പോള്‍. 'പാക്കിസ്ഥാന്‍മുക്ക്' പേര് ശരിവയ്ക്കും വിധം മാറുകയാണോ എന്ന ആശങ്കയിലാണ് നാട്ടുകാരിലേറിയ കൂറും. മുതലെടുപ്പിന് ആളുകള്‍ കൂടുമ്പോള്‍ കരുതല്‍ വേണ്ടിവരുമെന്ന നിലപാടിലാണ് നാട്ടുകാര്‍.

 

 

 

  comment

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.