×
login
അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ

സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു.

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സമരം തുടങ്ങി. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുമുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.  

അഞ്ച് മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണ്. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും സ്റ്റൈപ്പന്റിന് പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി. സമരത്തിൻ്റെ ഭാഗമായി ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു.

  comment

  LATEST NEWS


  നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.