7 അടി നീളത്തിലും 7 അടി വീതിയിലും ഇറക്കുമതി ചെയ്യപ്പെട്ട ക്യാന്‍വാസിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഫ്രെയിമുകള്‍ ബാംഗ്ലൂരില്‍നിന്നും എത്തിച്ചു.
കൊല്ലം: മൂന്നുമാസത്തെ തപസ്യയ്ക്കൊടുവില്‍ ശിവനിലൂടെ ദേവീരൂപം പൂര്‍ണ്ണതയിലേക്ക്. ദേവിയെ വര്‍ണ്ണിക്കുന്ന ശ്ലോകത്തിലൂടെ വ്രതശുദ്ധിയിലും കഠിനപ്രയത്നത്താലും കരുനാഗപ്പള്ളിക്കാരനായ ശിവന് ദേവിയുടെ ചിത്രം പൂര്‍ത്തിയാക്കി.
7 അടി നീളത്തിലും 7 അടി വീതിയിലും ഇറക്കുമതി ചെയ്യപ്പെട്ട ക്യാന്‍വാസിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഫ്രെയിമുകള്‍ ബാംഗ്ലൂരില്‍നിന്നും എത്തിച്ചു. തലമുറകളോളം യാതൊരു കേടുപാടുകളുമില്ലാതെ സൂക്ഷിക്കാവുന്ന ഈ ചിത്രം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ദക്ഷിണനല്‍കി വാങ്ങി ഇഷ്ട ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ശിവന്.
2020ല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ശിവന് പല്ലും നാവും സംസാരശേഷിയും നഷ്ടപ്പെടുകയും ഉണ്ടായിരുന്ന ബിസിനസ് തുടര്‍ന്ന് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. മാവേലിക്കര ഗവ. രവിവര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്സിലെ കലാപഠനശേഷം ജീവിതമാര്‍ഗ്ഗമായി തുടങ്ങിയ ബിസിനസ്സിനൊപ്പം കലയെയും ചേര്‍ത്തുപിടിച്ച ശിവനെത്തേടി രണ്ടുതവണ അക്കാദമി അവാര്‍ഡുകളുമെത്തി.
ഭാരതത്തിലെ പ്രമുഖ നഗരങ്ങളില്‍ ഏകാംഗ പ്രദര്‍ശനങ്ങള്‍ നടത്തിയും നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തും കലാസപര്യ തുടര്‍ന്നു. പക്ഷേ ഇപ്പോഴാണ് ചിത്രകലയെ ജീവിതമാര്‍ഗ്ഗമായി കാണേണ്ട അവസ്ഥയിലേക്കെത്തിയത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം സ്ഥിരം ഗാലറിയില്‍ ഓയില്‍, വാട്ടര്‍കളര്‍, അക്രിലിക് മാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അടുത്തമാസം എറണാകുളം ലേക്ഷോര് ഹോസ്പിറ്റലില്‍ ശിവന്റെ ഏകാംഗ ചിത്രപ്രദര്‍ശനം നടക്കും. 9388300091.
ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും
ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്
ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ശിവസ്പര്ശത്തില് സജ്ജമായി ദേവീരൂപം