×
login
പരവൂര്‍ നഗരസഭ‍യുടെ പ്ലാസ്റ്റിക് സംഭരണ യൂണിറ്റിന് തീപിടിച്ചു

പ്ലാസ്റ്റിക് ശേഖരിച്ചു വച്ചിരുന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ഷെഡിന് തീപിടിക്കാഞ്ഞത് വലിയ അപകടം ഒഴിവായി.

പ്ലാസ്റ്റിക് സംഭരണ യൂണിറ്റിന് തീപിടിച്ചപ്പോള്‍

പരവൂര്‍: നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിനു തീ പിടിച്ചു. മുതലക്കുളത്തുള്ള ഹരിതകര്‍മസേനയുടെ പ്ലാസ്റ്റിക് സംഭരണ ഷെഡിന്റെ യൂണിറ്റില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം പരവൂര്‍ ഫയര്‍ഫോഴ്‌സിലും പൊലീസിലും അറിയിച്ചത്. 

പരവൂരില്‍ നിന്നും കല്ലമ്പലത്തില്‍  നിന്നും ഫയര്‍ഫോഴ്‌സുകളെത്തിയാണ് തീ കെടുത്തിയത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി നഗരസഭ അറിയിച്ചു. പ്ലാസ്റ്റിക് ശേഖരിച്ചു വച്ചിരുന്ന ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ഷെഡിന് തീപിടിക്കാഞ്ഞത് വലിയ അപകടം ഒഴിവായി. ഷെഡിനുള്ളില്‍ ഉണ്ടായിരുന്ന യന്ത്രങ്ങളും മറ്റ് വൈദ്യുതി ഉപകരണങ്ങളും  പൂര്‍ണമായും കത്തി നശിച്ചു. വിവരം അറിഞ്ഞ് നഗരസഭ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.  


പരവൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ഡി.ഉല്ലാസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ഓഫിസര്‍ ബി.ശ്രീകുമാര്‍, ഫയര്‍ ഓഫിസര്‍മാരായ സി.ഷാജി, ഒ.കിരണ്‍, എസ്.അനില്‍കുമാര്‍, എസ്.അനൂപ്, എസ്.എം.ആദര്‍ശ്, ആര്‍.രതീഷ്,എ.ജെ.അംജിത്ത്, ഫയര്‍ ഡ്രൈവര്‍മാരായ അബ്ബാസ്, കെ.എസ്.ഗിരീഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ ജി.എസ്.സജേഷ്‌കുമാര്‍, കെ.തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.

 

 

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.