×
login
യാത്രക്കാരെ വലച്ച് റെയില്‍വെ; കൊല്ലത്ത് മൂന്നുകിലോമീറ്ററിനിടയില്‍ രണ്ട് ലവല്‍ ക്രോസുകള്‍

മൈനാഗപ്പള്ളി ജംഗ്ഷന് പടിഞ്ഞാറാണ് ആദ്യത്തെ ക്രോസ്. തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ കഴിയുമ്പോള്‍ മാരാരിത്തോട്ടത്തെ രണ്ടാമത്തെ ലവല്‍ക്രോസായി. ആദ്യത്തെ കടമ്പയില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ ഉറപ്പായും രണ്ടാമത്തെ ലവല്‍ ക്രോസില്‍ കുടുങ്ങുകയാണ്. മാരാരിത്തോട്ടം മേല്‍പാലത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.

മൈനാഗപ്പള്ളി ലവല്‍ക്രോസ്, പാതിവഴിയില്‍ നിലച്ച മാരാരിതോട്ടം മാളിയേക്കല്‍ മേല്‍പാലം നിര്‍മാണം

ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റൂട്ടില്‍ മൂന്നുകിലോമീറ്ററിനിടയില്‍ യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നത് രണ്ട് റെയില്‍വെ ലവല്‍ക്രോസുകള്‍. കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡില്‍ 75 ബസ് സര്‍വ്വീസുകള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

മൈനാഗപ്പള്ളി ജംഗ്ഷന് പടിഞ്ഞാറാണ് ആദ്യത്തെ ക്രോസ്. തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ കഴിയുമ്പോള്‍ മാരാരിത്തോട്ടത്തെ രണ്ടാമത്തെ ലവല്‍ക്രോസായി. ആദ്യത്തെ കടമ്പയില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ ഉറപ്പായും രണ്ടാമത്തെ ലവല്‍ ക്രോസില്‍ കുടുങ്ങുകയാണ്. മാരാരിത്തോട്ടം മേല്‍പാലത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.


ലോക്ഡൗണിന് ശേഷം വാഹനങ്ങളുടെ തിരക്ക് കുറയുകയും ട്രെയിന്‍ നാമമാത്രമാകുകയും ചെയ്തതോടെ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം മാറി വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ തിരക്ക് പഴയപടിയായി. മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള പെര്‍മിറ്റുകളില്‍ പാഞ്ഞുവരുന്ന സ്വകാര്യബസുകള്‍ പലപ്പോഴും അടഞ്ഞ ലവല്‍ ക്രോസിന് മുന്നില്‍ പരസ്പരം ഏറ്റുമുട്ടുന്നത് മുമ്പ് നിത്യസംഭവമായിരുന്നു. മാത്രമല്ല മുന്നേ കടക്കാന്‍ ബസുകളും മറ്റ് വാഹനങ്ങളും നിരതെറ്റിച്ച് കടന്നുകയറുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.

ഇതുകാരണം മണിക്കൂറുകളോളം കുരുക്കിലായി സംഘര്‍ഷാവസ്ഥ ഉണ്ടാകുന്നതും പതിവ് കാഴ്ചയാണ്. ഇവിടെ മേല്‍പ്പാലത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ മൈനാഗപ്പള്ളി മേല്‍പ്പാലത്തിന് 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പ്രദേശത്തെ സിപിഎം നേതൃത്വം വ്യാപകമായ പ്രചാരണം നടത്തി. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മൈനാഗപ്പള്ളിയിലെ ജനപ്രതിനിധികള്‍ പറയുന്നു.

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.