×
login
റേഷന്‍ഡിപ്പോ വാടകത്തട്ടിപ്പ്: ഡിപ്പോ മാനേജര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കാല്‍ ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇതുവഴി നഷ്ടമായ തുക 18 ശതമാനം പലിശയടക്കം തിരികെ സര്‍ക്കാരിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് റേഷന്‍ ഡിപ്പോ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം കാട്ടി പണം വെട്ടിച്ച സംഭവത്തില്‍ ഡിപ്പോ മാനേജര്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. സപ്ലൈകോ വിജിലന്‍സ് യൂണിറ്റ് രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് അന്ന് ഡിപ്പോ മാനേജരായിരുന്ന വി.പി. ലീലാകൃഷ്ണന്‍ കുറ്റക്കാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

നിലവില്‍ സപ്ലൈകോ ഉന്നത പദവിയില്‍ ജോലി ചെയ്യുകയാണ് ലീലാ കൃഷ്ണന്‍. സപ്ലൈകോ അതിവേഗ വില്‍പ്പന ഉല്‍പ്പന്ന വിഭാഗത്തില്‍ പര്‍ച്ചേസ് മാനേജരാണ് അദ്ദേഹം. കാല്‍ ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇതുവഴി നഷ്ടമായ തുക 18 ശതമാനം പലിശയടക്കം തിരികെ സര്‍ക്കാരിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിട ഉടമയാണ് ഇത് നല്‍കേണ്ടത്. അല്ലാത്തപക്ഷം കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈ തുക ഈടാക്കും.

റേഷന്‍ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന ശൂരനാട് വടക്ക് ആനയടിവില്ലാ ടസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ കെട്ടിട വിസ്തീര്‍ണ്ണത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നതായി 'ജന്മഭൂമി'യാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 5000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വലുപ്പമുള്ള കെട്ടിടം 9000 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് കാട്ടിയാണ് വാടകയിനത്തില്‍ ഒരോ മാസവും ലക്ഷക്കണക്കിന് രൂപ കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പള്ളിക്കലാറിന്റെ ഇരുകരകളും വെള്ളത്തിലായിരുന്നു. ആറിന്റെ തീരത്തുള്ള റേഷന്‍ ഡിപ്പോയിലും വെള്ളം കയറി. തുടര്‍ന്ന് ഡിപ്പോ സന്ദര്‍ശനത്തിന് എത്തിയ ദക്ഷിണമേഖല റേഷനിങ്ങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അനില്‍ രാജാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തി വിസ്തീര്‍ണ്ണത്തിലെ കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്ന് ഡിപ്പോ അവിടെ നിന്നും മാറ്റുകയായിരുന്നു. സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളിലേക്ക് റേഷന്‍ സാധനങ്ങള്‍ മാറ്റി.  

ഡിപ്പോ മാനേജരും കെട്ടിട ഉടമയും ചില ജീവനക്കാരും ചേര്‍ന്നാണ് കൃത്രിമം കാട്ടി കാല്‍കോടി രൂപയോളം കൈക്കലാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങിയത്. സപ്ലയ്‌കോ വിജിലസ് യൂണിറ്റ് ഓഫീസര്‍ വി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.