യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് സിപിആർ കൊടുക്കാൻ ആരംഭിച്ചു.
കൊല്ലം: നഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ യുവാവിൻ്റെ ജീവൻ തിരിച്ചുപിടിച്ചു. കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റാഫ് ലിജി എം.അലക്സാണ് തൻ്റെ അവസരോചിതമായ ഇടപെടൽ കൊണ്ട് യുവാവിൻ്റെ ജീവൻ തിരിച്ചുപിടിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി കൊട്ടിയം വഴി വന്നകെ എസ്ആർടിസി കൊല്ലം ഫാസ്റ്റ് ബസ്സിൽ കയറി. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ് എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ് കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി. യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് സിപിആർ കൊടുക്കാൻ ആരംഭിച്ചു. മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തുന്നത് വരെ സിപിആർ തുടരുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തുന്നതിനു തൊട്ടുമുൻപ് യുവാവിന്റെ ശ്വാസമെടുക്കാൻ ആരംഭിച്ചു. പൾസും നോർമൽ ആയി.
രാജീവിനെ ഹോസ്പിറ്റലിൽ ഇറക്കി എമർജൻസി ഡിപ്പാർട്മെന്റിൽ കാര്യങ്ങളും വിശദീകരിച്ചിട്ടാണ് ലിജി വീട്ടിലേക്ക് പോയത്. സമയത്ത് സിപിആർ നൽകിയതുകൊണ്ട് മാത്രമാണ് രാജീവിന്റെ ജീവൻ രക്ഷപെട്ടത് എന്നാണ് മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ശിവസ്പര്ശത്തില് സജ്ജമായി ദേവീരൂപം