login
മെറ്റല്‍ പാകിയ ശേഷം പുനര്‍നിര്‍മ്മാണം ഉപേക്ഷിച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക്മുമ്പാണ് റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ ഉണ്ടായിരുന്ന റോഡ് ഇളക്കി ഉറപ്പിക്കുകയും അതിന് പുറത്ത് പുതിയ മെറ്റല്‍ വിരിക്കുകയും ചെയ്തിട്ടിരിക്കുകയാണ്.

ശാസ്താംകോട്ട പൈപ്പ് റോഡില്‍ മെറ്റലുകള്‍ ഇളകി യാത്ര ദുഷ്‌കരമായ നിലയില്‍

കുന്നത്തൂര്‍: ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പുനര്‍ നിര്‍മ്മാണം ആരംഭിച്ച ശാസ്താംകോട്ടചവറ പൈപ്പ് റോഡ് പണ്ടുനര്‍നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. മെറ്റല്‍ പാകിയ ശേഷം നിര്‍മ്മാണം ഉപേക്ഷിച്ചതോടെ പൈപ്പ് റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് ആളുകള്‍ ദുരിതത്തിലായി.  

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക്മുമ്പാണ് റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ ഉണ്ടായിരുന്ന റോഡ് ഇളക്കി ഉറപ്പിക്കുകയും അതിന് പുറത്ത് പുതിയ മെറ്റല്‍ വിരിക്കുകയും ചെയ്തിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി. നിര്‍മാണം ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. നിലവില്‍ വിരിച്ചിട്ടിരിക്കുന്ന മെറ്റലുകള്‍ ഇളകി കാല്‍നട പോലും അസാധ്യമായിരിക്കുകയാണ്. ഇതാണ് ജനങ്ങളെ വലയ്ക്കുന്നത്.

ശാസ്താംകോട്ട തടാകത്തില്‍ നിന്നും കൊല്ലം പട്ടണത്തിലേക്ക് വെള്ളം കൊണ്ടു പോകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് 1957 ല്‍ പൈപ്പ് റോഡ് നിര്‍മ്മിച്ചത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, തേവലക്കര, പന്മന പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 11 കിലോമീറ്റര്‍ ദൂരമുള്ള പാതയുടെ അവകാശം വാട്ടര്‍ അതോറിട്ടിക്കാണ്.  പതിറ്റാണ്ടുകളായി തകര്‍ന്ന് കിടന്ന റോഡ് വലിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. പണ്ടിന്നീട് അറ്റകുറ്റപണികള്‍ ചെയ്യാഞ്ഞതിനാല്‍ ടാറിംഗ് ഇളകി യാത്ര ദുഷ്‌കരമായ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ഉയരുകയും തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചാ വിഷയമാവുകയും ചെയ്തതോടെയാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇടപെട്ട് മുഖ്യമന്ത്രിയുടെ ലോക്കല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ അനുവദിച്ച് പണി തുടങ്ങിയത്.  

എന്നാല്‍ ഇത് ശാസ്താംകോട്ട മുതല്‍ 3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിനെ കഴിയുകയുള്ളു. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഒന്നുമായില്ല.

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.