login
പുനര്‍നിര്‍മാണത്തിന്റെ മറവില്‍ റോഡ് കുത്തിപ്പൊളിച്ചു: യാത്ര ദുരിതം

റോഡിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായാണ് കുത്തിപൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

റോഡ് പുനര്‍നിര്‍മാണത്തിനായി ടാറിങ് ഇളക്കിയ നിലയില്‍

ചാത്തന്നൂര്‍: പുനര്‍ നിര്‍മാണത്തിനായി സഞ്ചാരയോഗ്യമായ റോഡുകള്‍ പൊതുമരാമത്ത് അധികൃതരെത്തി ജെസിബി കൊണ്ട് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍. അറ്റകുറ്റപ്പണികള്‍ നടത്താത്തതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്.  

റോഡിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായാണ് കുത്തിപൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാരംകോട്-ബഹ്റിന്‍ മുക്ക്, ഉളിയനാട്-കാരംകോട് എന്നീ റോഡുകളാണ് പുതുക്കിപണിയാനായി വെട്ടിപ്പൊളിച്ചത്. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും ഈ ഭാഗത്തേയ്ക്ക് ഓട്ടം വിളിച്ചാല്‍ വാഹനങ്ങള്‍ എത്താറില്ല.  

ചിറക്കര പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, ചാത്തന്നൂര്‍ എസ്എന്‍ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവര്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. മറ്റ് ചില റോഡുകളുടെ പണി നടക്കുന്നതിനാലാണ് ഈ രണ്ടു റോഡുകളുടെ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് പിഡബ്ല്യൂഡി അധികൃതര്‍ പറയുന്നു.

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.