×
login
കുണ്ടറയില്‍ നേരെയല്ല ഒറ്റ റോഡും

ആര്‍. കൃഷ്ണനുണ്ണി

Elamballoor- punnamukk road

കുണ്ടറ: വികസനത്തിന്റ പേരില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ നാടിന്റെ തീരാശാപമായി മാറുന്നു. കുണ്ടറയുടെ ചുറ്റുവട്ടങ്ങളിലെ ഒരു റോഡും യാത്രായോഗ്യമല്ല.  കുടിവെള്ള പദ്ധതി, റോഡ് പുനരുദ്ധാരണം തുടങ്ങി വിവിധ കാരണങ്ങളിലാണ് എല്ലാ റോഡുകളും വെട്ടിപൊളിച്ചത്. എന്നാല്‍ അങ്ങും ഇങ്ങും എന്തെങ്കിലും കാട്ടി വര്‍ഷങ്ങളായി പണി പാതിവഴിയിലാക്കിയും യാത്രക്കാരെ അപകട കെണിയിലാക്കിയും നാടിനെ പൊടിയില്‍ മൂടിയും  പുരോഗമനം ഉച്ചസ്ഥായിയിലാണ്. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ അധികാരികള്‍ക്ക് മൗനം മാത്രമാണ് ബാക്കി.

കുണ്ടറ പള്ളിമുക്ക്-മുളവന റോഡ്, മുളവന-കൈതക്കോട് റോഡ്, ചിറ്റുമല-മണ്‍റോതുരുത്ത് റോഡ്, ആശുപത്രിമുക്ക്-അമ്പിപൊയ്ക റോഡ്, ഇളമ്പള്ളൂര്‍-പുന്നമുക്ക് റോഡ്, ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റെയില്‍വേ സമാന്തര റോഡ്, മുക്കട- റയില്‍വേ സ്റ്റേഷന്‍ സമാന്തര റോഡ്, കുണ്ടറ പള്ളിമുക്ക് മങ്ങാടന്‍ മുക്ക്, കാക്കോലില്‍ തെറ്റിക്കുന്ന് വഴി ക്രിസ്തുരാജ് മുക്കിലേക്കുള്ള റോഡ്, അതിനോട് ചേര്‍ന്നു വരുന്ന ചെറുവഴികള്‍, പേരയം-കുമ്പളം റോഡ്, പേരയം-പടപ്പക്കര റോഡ്, കച്ചേരിമുക്ക്- കെല്‍ റോഡ് എന്നിങ്ങനെ ചെറുതും വലുതുമായ മിക്ക റോഡുകളും ഈ ഗതികേടിലാണ്.  


ഇരുചക്ര വാഹന യാത്രക്കാരും കാല്‍നടക്കാരും റോഡിലെ കെണിയില്‍ പെടുന്നത് നിത്യസംഭവമാണ്. പൊടിശല്യം സഹിക്കവയ്യാത്ത അവസ്ഥയിലാണ് സമീപവാസികളുടെ ജീവിതം. പൊടിശല്യം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയപ്പോള്‍ ചില ഭാഗങ്ങളില്‍ വെള്ളം തളിക്കല്‍ ചടങ്ങുണ്ട്. അടിയന്തര പ്രാധാന്യമുള്ള അഗ്‌നിശമന സേനയും ആംബുലന്‍സും പോലീസുമൊക്കെ അപകട സ്ഥലങ്ങളിലും മറ്റും ഓടിയെത്താന്‍ നടത്തുന്ന അഭ്യാസങ്ങളും കുറവല്ല.

 

  comment

  LATEST NEWS


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


  കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


  പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.