×
login
അര്‍ഹരായവര്‍ക്ക് സഹായം; സക്ഷമ കൊല്ലം ജില്ലാ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

ജില്ല പ്രസിഡന്റ് ഡോ. അനീഷ് മാധവന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ്. പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സക്ഷമ ജില്ലാ വാര്‍ഷിക സമ്മേളനം സേവാഭാരതി മുന്‍ ജില്ല പ്രസിഡന്റ് മേലൂര്‍ ആര്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സക്ഷമ ജില്ലാ സമിതിയുടെ വാര്‍ഷിക സമ്മേളനം സേവാഭാരതി മുന്‍ ജില്ല പ്രസിഡന്റ് മേലൂര്‍ ആര്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. അനീഷ് മാധവന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ്. പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ല സെക്രട്ടറി കെ. രാജേന്ദ്രന്‍, ജി. ശ്രീകേശ് പൈ, ഖജാന്‍ജി കിഷോ ഡി. ഖില്‍നാനി, ഡോ.ടി. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭരണസമിതി പ്രസിഡന്റായി ഡോ. ജി. ഗിരിശങ്കറിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഡോ. അനീഷ് മാധവന് സക്ഷമ ഉപഹാരം നല്‍കി ആദരിച്ചു. അര്‍ഹരായവര്‍ക്ക് സഹായങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.