login
കിണറ്റില്‍വീണ രണ്ട് പേരുടെ ജീവന്‍ രക്ഷിച്ചു; ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

അഗ്‌നിശമന സേനയെത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുനലൂര്‍ വെഞ്ചേമ്പ് സ്വദേശിയായ അനീഷ് പിറവന്തൂരിലെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു അനീഷ്.

അനീഷ്

പത്തനാപുരം: കിണറ്റില്‍ വീണ പൂച്ചയെ പുറത്തെടുക്കാനിറങ്ങി ബോധരഹിതനായ വയോധികനെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. പുനലൂര്‍ വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനില്‍ അനീഷ് (35) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പിറവന്തൂര്‍ തച്ചക്കുളം രേഖാ മന്ദിരത്തില്‍ രത്‌നാകരന്റെ വീട്ടിലായിരുന്നു സംഭവം. 

ബുധനാഴ്ച വൈകിട്ട് കിണറ്റില്‍ വീണ പൂച്ചയെ പുറത്തെടുക്കാന്‍ പ്രദേശവാസിയായ കൊച്ചു ചെറുക്കന്‍ (78) ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ഇയാളെ രക്ഷിക്കാനായി രാധാകൃഷ്ണന്‍ എന്നയാള്‍ ഇറങ്ങി. ഇയാള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അനീഷ് ഇരുവരേയും രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയത്. കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. 

അഗ്‌നിശമന സേനയെത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുനലൂര്‍ വെഞ്ചേമ്പ് സ്വദേശിയായ അനീഷ് പിറവന്തൂരിലെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു അനീഷ്. പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: രാജിത. മകള്‍: ആരതി.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.