login
കുറ്റങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ച് സൂരജ്

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്.

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു എന്ന ആരോപണം കോടതിയില്‍ നിഷേധിച്ച് സൂരജ്. തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും ഉത്രയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്നും പറഞ്ഞു. വിസ്താരം നടക്കുന്ന കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് തന്റെ വിശദീകരണം സൂരജ് ഇന്നലെ നല്കിയത്.  

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും 692 ചോദ്യങ്ങളായാണ് പ്രതി സൂരജില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി പ്രതി സൂരജ്, തനിക്കെതിരെ വിവിധ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കളവാണെന്നും പറഞ്ഞു. 

സൂരജ് എഴുതി ഹാജരാക്കിയ അധിക വിശദീകരണത്തില്‍ ഉത്രയ്ക്ക് യാതൊരു കുഴപ്പമോ ഭിന്നശേഷിയോ ഇല്ലായിരുന്നുവെന്ന് പറയുന്നു.   വീടിനു സമീപം പാമ്പിനെ കണ്ടതുകൊണ്ടാണ് ചാവര്‍കാവ് സുരേഷിനെ വിളിച്ചത്. അണലി കടിച്ച ദിവസമായ മാര്‍ച്ച് രണ്ടിന് രാത്രി ഉത്സവം കണ്ടശേഷം തിരികെ വയലില്‍ കൂടി നടന്നാണ് ഉത്രയോടും കുഞ്ഞിനോടുമൊപ്പം വന്നത്. രാത്രി താന്‍ മദ്യപിച്ചിരുന്നു. രാത്രി ഉത്ര കരയുന്നതുകേട്ട് ഉണര്‍ന്നപ്പോള്‍ കാലു വേദനിക്കുന്നു എന്നു പറയുന്നതുകേട്ടാണ് താന്‍ സുഹൃത്ത് സുജിത്തിനെ വിളിച്ചത്. അന്ന് രാത്രി അടൂരിലെ ആശുപത്രികളില്‍ കൊണ്ടുപോയ ഉത്രയെ എന്താണ് കടിച്ചതെന്ന് മനസ്സിലാകുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പിന്നീട് തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതെന്നും ആന്റിവെനം കുത്തിവെച്ചതിന്റെ റിയാക്ഷന്‍ ആണ് ഉത്രയ്ക്ക് ഉണ്ടായതെന്നും സൂരജ് വിശദീകരണത്തില്‍ പറഞ്ഞു. കേസ് ഇനി 12ന് പരിഗണിക്കും.

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.