കര്‍ഷകരില്‍ അധികവും കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയവരാണ്. മുന്തിയ ഇനം വിത്തിനങ്ങളായ ഉമ, ജ്യോതി എന്നിവയുടെ കൃഷിയാണ് അധികവും. കാലാവസ്ഥ അനുകൂലമായി കഠിനാധ്വാനം ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും രണ്ടായിരം കിലോ നെല്ല് വരെ ലഭിക്കും.
ശാസ്താംകോട്ട: സപ്ലൈകോ സംഭരിച്ച രണ്ടാംവിള നെല്ലിന്റെ പണത്തിനായി ജില്ലയിലെ നിരവധി കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ വീമ്പ് പറയുന്ന നെല്ല് സംഭരണം ഇതോടെ നെല്‍കൃഷിക്കാര്‍ക്ക് കീറാമുട്ടിയായി. ജില്ലയിലെ 65 കൃഷിഭവനുകളുടെ കീഴിലായി 1500 ഹെക്ടറോളം നെല്‍കൃഷിയുണ്ട്. കൂട്ടുകൃഷി സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഉറപ്പിനെ വിശ്വസിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
കര്‍ഷകരില്‍ അധികവും കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയവരാണ്. മുന്തിയ ഇനം വിത്തിനങ്ങളായ ഉമ, ജ്യോതി എന്നിവയുടെ കൃഷിയാണ് അധികവും. കാലാവസ്ഥ അനുകൂലമായി കഠിനാധ്വാനം ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്നും രണ്ടായിരം കിലോ നെല്ല് വരെ ലഭിക്കും. 28 രൂപ വില നിശ്ചയിച്ചാണ് സപ്ലൈകോ നെല്ല് സംഭരിച്ച് മില്ലുകള്‍ക്ക് നല്‍കുന്നത്. സപ്ലൈകോ കര്‍ഷകര്‍ക്ക് നല്കിയ പിആര്‍എസ് (നെല്ല് സംഭരിച്ചതിന്റെ രസീത്) ബാങ്കുകള്‍ അംഗീകരിക്കുന്നതിലെ പിഴവാണ് പണം ലഭിക്കാന്‍ തടസ്സമായിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്നത് ശൂരനാട്, മൈനാഗപ്പള്ളി, ചാത്തന്നൂര്‍, മയ്യനാട്, പൂയപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ്. പലരുടെയും നെല്ല് രണ്ടുമാസം മുമ്പേ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. നെല്ല് സംഭരിക്കുമ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് പിആര്‍എസ് കൈമാറണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് പണം നല്‍കേണ്ട ജില്ലാതല ബാങ്ക് കമ്മിറ്റിയുടെ അനാസ്ഥയാണ് പണം വൈകാനിടയാകുന്നതെന്ന് കൃഷി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല കര്‍ഷകര്‍ സപ്ലൈകോയ്ക്ക് നല്കിയ നെല്ലിന്റെ തൂക്കത്തിലും വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ടത്രേ. ഈ നഷ്ടവും കര്‍ഷകരാണ് സഹിക്കേണ്ടത്. കനത്ത മഴയിലും വെള്ളപ്പെക്കത്തിലും നെല്‍ക്കൃഷി നശിച്ചെങ്കിലും രണ്ടുംകല്പിച്ച് വീണ്ടും കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഈ ദുരിതം.
വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത