login
വാഹന പരിശോധനയ്ക്ക് കാക്കിയിടാതെ 'സൂസിയും'

ശാന്തസ്വഭാവമുള്ള ഈ തെരുവുനായ സാധാരണ സമയങ്ങളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയുകയും ചെയ്യും.

പുലമണ്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ പരിശോധന നടത്തുന്ന പോലീസുകാരന് സമീപം സൂസി എന്ന തെരുവുനായ

കൊട്ടാരക്കര: ലോക്ക്ഡൗണ്‍ പരിശോധന കര്‍ശനമാക്കിയ പോലീസിനെ സഹായിക്കാന്‍ പുലമണില്‍ കാക്കിയിടാതെ സൂസിയുമുണ്ട് എപ്പോഴും. അതെ, യൂണിഫോമും ഐഡിയുമില്ലാതെ പോലീസുകാര്‍ക്കൊപ്പം പരിശോധനയ്ക്ക് സദാ കൂടെ ഈ സൂസി എന്ന തെരുവു നായയാണ്. പുലമണ്‍ ജങ്ഷനില്‍ ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന ട്രാഫിക്കില്‍ പോയിന്റിലാണ് സൂസിയുടെ സേവനം.

കൈകാണിച്ചിട്ട് വാഹനം ഒതുക്കിയില്ലെങ്കില്‍ റോഡിന് മധ്യഭാഗത്ത് കിടന്ന് തടയും സൂസി. പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സൂസി റെഡിയാണ്. കൊട്ടാരക്കര സ്റ്റേഷനിലെ പോലീസുകാരാണ് സൂസിക്കുള്ള ഭക്ഷണവും വെള്ളവും നല്കിവന്നിരുന്നത്. എന്നാല്‍ ബിസ്‌കറ്റും ഭക്ഷണവും നല്‍കുന്നതിന്റെ സ്‌നേഹം മാത്രമല്ല സൂസി ലോക്ക്ഡൗണ്‍ വേളയില്‍ പ്രകടിപ്പിക്കുന്നത്.  

ശാന്തസ്വഭാവമുള്ള ഈ തെരുവുനായ സാധാരണ സമയങ്ങളില്‍ ട്രാഫിക്ക് നിയമം തെറ്റിച്ചു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളുകളെ തടയുകയും ചെയ്യും. വാഹന പരിശോധനയില്‍ ബ്രേക്കിങ് പോയിന്റിന് മുന്നിലാണ് സൂസി നിലയുറപ്പിക്കുക. പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന മാറ്റുമ്പോള്‍ റോഡിന്റെ മറ്റ് ദിശകളിലേക്ക് സൂസിയും മാറിക്കിടക്കും. വാഹന പരിശോധനകള്‍ കൃത്യമായി നടത്തുന്നുണ്ടോ എന്ന ഭാവത്തില്‍...

രമേശ് അവണൂര്‍

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.