×
login
ശ്രീകൃഷ്ണന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു; ക്ഷേത്രത്തിന് മുന്നിലെ ഫ്ളക്സും കൊടിമരവും നശിപ്പിച്ചു; പിന്നില്‍ മതതീവ്രവാദികളെന്ന് ഹിന്ദുഐക്യവേദി

ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഹൈന്ദവ സാംസ്‌കാരിക സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടിമരവും കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണന്റെ ചിത്രവും നശിപ്പിക്കപ്പെട്ട നിലയില്‍.

ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍

ചവറ:  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഹൈന്ദവ സാംസ്‌കാരിക സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടിമരവും കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണന്റെ ചിത്രവും നശിപ്പിക്കപ്പെട്ട നിലയില്‍. ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുകയും കൃഷ്ണന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ചുതകര്‍ത്ത ശേഷം കത്തിച്ച നിലയിലുമാണ്.  ഇതില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രകടനം നടത്തി.  

ഹൈന്ദവ സാംസ്‌കാരിസംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതശ്രമാണ് നടന്നതെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ചില രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ മതതീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 പ്രതിഷേധ കൂട്ടായ്മയില്‍ ഹിന്ദു ഐക്യവേദി ചവറ മേഖലാ പ്രസിഡന്റ് ആര്‍. മുരളീധരന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സി. രഞ്ജിത്ത്, എം. തമ്പാന്‍, എം.കെ. ജയകൃഷ്ണന്‍, എച്ച്. മിഥുന്‍, കൃഷ്ണന്‍നട ശാഖ കാര്യവാഹ് ചന്ദ്രുജി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരായ പത്മകുമാര്‍, സഞ്ജയ്, ശബരി എന്നിവര്‍ സംബന്ധിച്ചു.

  comment

  LATEST NEWS


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍


  അയല്‍വാസിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ചെത്തി; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


  പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ എംബിഎ, ഡിഗ്രി, പിജി വിദൂര വിദ്യാഭ്യാസത്തിന് അവസരം; ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് അഡ്മിഷന്‍


  കര്‍താപൂര്‍ ഗുരുദ്വാരയില്‍ മതവികാരം വൃണപ്പെടുത്തി പാക് മോഡലിന്റെ ഫോട്ടോഷൂട്ട്; പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ് സൗലേഹ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.