×
login
ഗോപുര സമര്‍പ്പണ ചടങ്ങ്: ഗണേശന്‍ വിലക്കി; ബാലഗോപാല്‍ പോയില്ല....ആരോപണവുമായി തലവൂര്‍ ദേവസ്വം, ഒടുവിൽ തന്ത്രി ഉദ്ഘാടനം ചെയ്തു

ഞായറാഴ്ച വൈകിട്ട് ഗോപുരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കെ.എന്‍ ബാലഗോപാലായിരുന്നു. എന്നാല്‍ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് തലവൂര്‍ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് ആരോപിക്കുന്നത്.

പത്തനാപുരം: തലവൂര്‍ ദേവീ ക്ഷേത്രത്തിലെ ഗോപുര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ വിലക്കിയതായി ആരോപണം. തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വമാണ് പത്തനാപുരം എംഎല്‍എക്കെതിരെ രംഗത്തുവന്നത്.

ഞായറാഴ്ച വൈകിട്ട് ഗോപുരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കെ.എന്‍ ബാലഗോപാലായിരുന്നു. എന്നാല്‍ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് തലവൂര്‍ ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് ആരോപിക്കുന്നത്.

ഗണേഷ് കുമാറിന്റെ പേരുള്ള അയ്യായിരത്തോളം നോട്ടീസ് അച്ചടിച്ചിരുന്നങ്കിലും താന്‍ വരില്ലെന്നും ഇത് വിതരണം ചെയ്യരുതെന്നും എംഎല്‍എ പറഞ്ഞതായി ദേവസ്വം പ്രസിഡന്റ് ടി. ജയപ്രകാശ് പറഞ്ഞു. ഒടുവില്‍ മന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് തന്ത്രി കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റിയാണ് നിര്‍വ്വഹിച്ചത്. മനോഹരമായി പണികഴിപ്പിച്ച ക്ഷേത്ര ഗോപുര വാതില്‍ ഗജവീരന്‍ ഇളമ്പള്ളൂര്‍ കൊച്ചു ഗണേശന്‍ തള്ളി തുറന്നതോടെ ഭക്തരുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമായി.

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.