login
നഗരസഭ കനിഞ്ഞില്ല; നാട്ടുകാര്‍ക്ക് പാലം നല്‍കി ബിജെപി കൈത്താങ്ങായി

പാലമില്ലാതെ വലഞ്ഞ നാടിന് ആശ്വാസമായി ബിജെപി പ്രവര്‍ത്തകര്‍. ഒന്നരപ്പതിറ്റാണ്ടായി യാത്രാദുരിതമനുഭവിച്ച നാടിനാണ് ബിജെപി കോഴിക്കോട് മേഖലാകമ്മറ്റിയുടെ കൈത്താങ്ങായത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും നഗരസാഭാധികൃതര്‍ പുല്ലുവില കല്‍പിച്ച മുപ്പതാം ഡിവിഷനിലെ നാട്ടുകാര്‍ക്കാണ് ബിജെപി പാലം നിര്‍മിച്ചുനല്‍കിയത്

മുപ്പതാം ഡിവിഷനില്‍ നിര്‍മിച്ച പാലം ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പാലമില്ലാതെ വലഞ്ഞ നാടിന് ആശ്വാസമായി ബിജെപി പ്രവര്‍ത്തകര്‍. ഒന്നരപ്പതിറ്റാണ്ടായി യാത്രാദുരിതമനുഭവിച്ച നാടിനാണ് ബിജെപി കോഴിക്കോട് മേഖലാകമ്മറ്റിയുടെ കൈത്താങ്ങായത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും നഗരസാഭാധികൃതര്‍ പുല്ലുവില കല്‍പിച്ച മുപ്പതാം ഡിവിഷനിലെ നാട്ടുകാര്‍ക്കാണ് ബിജെപി പാലം നിര്‍മിച്ചുനല്‍കിയത്. മില്‍മ ജംഗ്ഷന് തെക്കുവശത്തുള്ള തോടിന് കുറുകെയാണ് നാട്ടുകാര്‍ ഏറെ കൊതിച്ച പാലം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.

പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ചടങ്ങ് ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. കൃഷ്ണന്‍ മുഖ്യാതിഥിയായി.  

ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പ്രകാശ് പാപ്പാടി, ജില്ലാസെക്രട്ടറി മധുപാല്‍, ബിജെപി മണ്ഡലം ട്രഷറര്‍ മുരളി, കോഴിക്കോട് മേഖലാ പ്രസിഡന്റ് ഷിജി ആനന്ദന്‍, ജനറല്‍സെക്രട്ടറി സജീവന്‍, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍സെക്രട്ടറി കുട്ടന്‍ ശാന്തി, മോര്‍ച്ച മേഖലാ പ്രസിഡന്റ് സുദേവന്‍, വാര്‍ഡ് കണ്‍വീനര്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.