×
login
ചിറക്കരയില്‍ സിപിഎം പാനലിനെ തകര്‍ത്ത് സിപിഐ; ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സിപിഐ പാനലിന് വിജയം

ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘങ്ങളിലൊന്നായ ഇടവട്ടം ക്ഷീരോല്പാദക സംഘം തുടര്‍ച്ചയായി എട്ട് വര്‍ഷം മികച്ച സംഘത്തിനുള്ള അവാര്‍ഡ് നേടുകയാണ്. നിലവിലെ പ്രസിഡന്റ് ബി. സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഐ പാനല്‍ മത്സരിച്ചത്.

ചാത്തന്നൂര്‍: ചിറക്കര ഇടവട്ടം ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടിയപ്പോള്‍ സിപിഐ പാനലിന് വിജയം. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘങ്ങളിലൊന്നായ ഇടവട്ടം ക്ഷീരോല്പാദക സംഘം തുടര്‍ച്ചയായി എട്ട് വര്‍ഷം മികച്ച സംഘത്തിനുള്ള അവാര്‍ഡ് നേടുകയാണ്. നിലവിലെ പ്രസിഡന്റ് ബി. സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഐ പാനല്‍ മത്സരിച്ചത്.

ബി. സുരേഷിനെ കൂടാതെ സിപിഐ അംഗങ്ങളായ മണികണ്ഠന്‍.ഡി, മോഹനന്‍ പിള്ള, സദാനന്ദക്കുറുപ്പ്, സുരേഷ് ആര്‍.സി, ബേബി വി, ഗിരിജ ജി, ശ്രീജ പി, സോമന്‍ എ. എന്നിവരാണ് വിജയിച്ചത്. ഭരണസമിതി യോഗം ചേര്‍ന്ന് ബി. സുരേഷിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. ചിറക്കര പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും നാളുകളായി നല്ല ബന്ധത്തിലല്ല. സിപിഐയുടെ പ്രസിഡന്റ് ഭരണം നിയന്ത്രിക്കുന്ന ഭരണസമിതിയില്‍ സിപിഎം പ്രതിപക്ഷത്തിന്റെ റോളിലാണ്. അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പരസ്പരം ഇരുപാര്‍ട്ടികളുമാണ്. ഇത് പഞ്ചായത്ത് ഭരണത്തെയും ബാധിക്കുന്നു.

പലപ്പോഴും പഞ്ചായത്തില്‍ സിപിഐയുടെ രക്ഷയ്ക്ക് എത്തുന്നത് കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളാണ്. ഭരണപക്ഷമായിട്ടും സിപിഎമ്മിന്റെ താല്പര്യങ്ങള്‍ പഞ്ചായത്തില്‍ നടക്കാറുമില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഇടവട്ടം ക്ഷീരസംഘത്തിലെ ഏറ്റുമുട്ടല്‍. ഇരുകക്ഷികളും തമ്മിലുള്ള സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതാണ് മത്സരിക്കേണ്ടി വന്നതിന് കാരണമെന്ന് സിപിഎം പറയുന്നു.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.