×
login
പുസ്തക ഗ്രാമത്തെ ഇല്ലാതാക്കാന്‍ സിപിഎം രംഗത്ത്, നിര്‍മാണത്തിലിരിക്കുന്ന പുസ്തക സ്തൂപം പൊളിച്ച് നീക്കണം

പെരുംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പുസ്തകസ്തൂപം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വായനശാല അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൊട്ടാരക്കര: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായ കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ സിപണ്ടിഎം നീക്കം. കൊട്ടാരക്കര-പൂവറ്റൂര്‍ റോഡരികില്‍ നിര്‍മാണത്തിലിരിക്കുന്ന സ്തൂപം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഇത് പൊളിക്കണമെന്ന ആവശ്യവുമായാണ് സിപിഎം രംഗത്ത് വന്നത്. ഇതോടെ പുസ്തക സ്തൂപത്തിന്റെ നിര്‍മാണത്തിലൂടെ ഒരു നാടിന്റെ മുഴുവന്‍ അക്ഷരസ്‌നേഹം വിളിച്ചോതുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനാണ് വിലങ്ങുവീണത്.  

പെരുംകുളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പുസ്തകസ്തൂപം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വായനശാല അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പെരുങ്കുളത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികാഘോഷ ഭാഗമായാണ് പുസ്തക സ്തൂപത്തിന്റെ നിര്‍മാണം ആരംഭിച്ചത്.


19ന് കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ സ്തൂപത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കെയാണ് ഇപ്പോള്‍ വായനശാലയ്ക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നോട്ടീസെത്തിയത്. നേരത്തെ തന്നെ സ്തൂപ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പില്‍ അപേക്ഷ നല്‍കിയതായും മന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ച ശേഷമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതെന്നും വായനശാല അധികൃതര്‍ പറയുന്നു. എന്നാല്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടി പ്രദേശത്തെ തന്നെ സിപണ്ടിഎമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണ് നിര്‍മാണം നിര്‍ത്തിവയ്പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഇപ്പോഴത്തെ നോട്ടീസെന്നും പെരുകുളം നിവാസികള്‍ വ്യക്തമാക്കുന്നു.  

റോഡുവികസനം നടക്കുമ്പോള്‍ മാറ്റിസ്ഥാപിക്കാവുന്ന രീതിയിലുള്ള പുസ്തക സ്തൂപം ഒരുലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.