×
login
ചന്ദനത്തോപ്പിൽ ഇടഞ്ഞോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഒടുവിൽ കഴുത്തിൽ കയർ കുരുങ്ങി ദാരുണാന്ത്യം

അഗ്നിശമന വാഹനത്തിനും പോലീസ് ജീപ്പിനും കേടുപാടുകളുണ്ടായി.കുണ്ടറ നിലയത്തിലെ  ജോൺസൺ എന്ന സീനിയർ ഫയർഫോഴ്സ് ഓഫീസർക്കും ഒരു  പോലീസ് ഓഫീസർക്കും സാരമായി പരിക്കേറ്റു.

കൊല്ലം: ചന്ദനത്തോപ്പിനടുത്ത് ,രാവിലെ 9.30 യോടെ കൂടി വെട്ടാൻ കൊണ്ടുവന്ന പോത്ത് ഇടഞ്ഞോടി, നിരവധി ആളുകളെ കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിക്കൂടി പോത്തിനെ വളഞ്ഞിട്ട് പിടിച്ച് കെട്ടിയിട്ടിരുന്നുവെങ്കിലും. ശരാശരിയിൽ കൂടുതൽ വലിപ്പമുള്ള പോത്ത് കെട്ടിയിട്ടിരുന്ന കയർ പൊട്ടിച്ച് വീണ്ടും കുതറിയോടുകയായിരുന്നു.  

വഴിയിലുണ്ടായിരുന്ന വാഹനങ്ങളും ബൈക്കുകളും കുത്തിമറിച്ച് ഒരു കിലോമീറ്ററോളം ഓടിയ പോത്തിനെ കൊല്ലത്തു നിന്നും കുണ്ടറയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ചേർന്ന് വലയിൽ കുരുക്കിയും, കയർ കൊമ്പിൽ എറിഞ്ഞു പിടിച്ചും, കാലുകൾ ബന്ധിച്ചും കീഴ്‌പ്പെ ടുത്തിയെങ്കിലും  പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി പോത്ത് ചത്തു. 

അഗ്നിശമന വാഹനത്തിനും പോലീസ് ജീപ്പിനും കേടുപാടുകളുണ്ടായി.കുണ്ടറ നിലയത്തിലെ  ജോൺസൺ എന്ന സീനിയർ ഫയർഫോഴ്സ് ഓഫീസർക്കും ഒരു  പോലീസ് ഓഫീസർക്കും സാരമായി പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ബൈജുവിൻ്റെ നേതൃത്വത്തിൽ കൊല്ലം അഗ്നിശമന സേനയും, സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കുണ്ടറ അഗ്നിശമന സേനയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.