×
login
യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

ഓണാട്ടുകര സ്വാശ്രയ സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ 'കായംകുളം യുദ്ധങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഓച്ചിറ:  ഇന്ത്യയില്‍ ടിപ്പു സുല്‍ത്താനല്ല മിസൈലിന്റെ പൂര്‍വ്വരൂപം ആദ്യമായി ഉപയോഗിച്ചത്. ഡച്ചു സൈനികരില്‍ നിന്നും ലഭിച്ച പ്രകൃത മിസൈലുകള്‍ കായംകുളം സൈന്യമാണ് ഉപയോഗിച്ചതെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓണാട്ടുകര സ്വാശ്രയ സമിതി ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ 'കായംകുളം യുദ്ധങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും എരുവയില്‍ അച്ചുതവാര്യര്‍ നയിച്ച കായംകുളം -ദേശിംഗനാട് സംയുക്ത സൈന്യം കൊല്ലത്ത് വെച്ച് തിരുവിതാംകൂറിനെതിരെ നടത്തിയ യുദ്ധത്തിലാണ്.  

സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ പടപ്പാളയത്തിലേക്ക് മടങ്ങിയ സൈനികരെ തിരുവിതാംകൂര്‍ സൈന്യം പിന്‍തുടര്‍ന്ന് പിടിക്കുകയും അഞ്ച് രാജകുമാരന്‍മാരെ വധിക്കുകയും ചെയ്തു. ഓടനാട് രാജാവായിരുന്ന ഇരവിവര്‍മ്മനെ നൂറനാട് വെച്ച് പൊന്നു പാണ്ഡ്യതേവരുടെ നേതൃത്വത്തിലുള്ള മറവപ്പട വെടിവെച്ച് വീഴ്ത്തി തലയറുത്ത് കൊന്നതില്‍ കായംകുളത്തോട് മാര്‍ത്താണ്ഡവര്‍മ്മ മാപ്പു ചോദിച്ചിരുന്നു.  അതുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍ ഒരു രാജാവിനെ യുദ്ധമുഖത്ത് വെച്ച് താന്‍ വാടകയ്ക്ക് എടുത്ത മറവപ്പട വധിച്ചതിനാലായിരുന്നു ഈ മാപ്പ് പറച്ചില്‍. 

1731 ല്‍ കായംകുളത്തു നിന്നും രണ്ട് മൂന്ന് രാജകുംടുംബാംഗങ്ങളെ കൊല്ലം രാജാവ് ദത്ത് എടുത്തതായിരുന്നു യുദ്ധങ്ങളുടെ തുടക്കം. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാനായി 500 പേര്‍ ഉള്‍പ്പെട്ട ചാവേര്‍സൈന്യം കായംകുളത്ത് നിന്നും പുറപ്പെട്ടു. ഇതറിഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ വേഷപ്രഛനന്നായി കളിമാനൂരില്‍ നിന്നും ആറ്റിങ്ങല്‍ വഴി പത്മനാഭപുരത്തേയ്ക്ക് രക്ഷപ്പെടുകയും ആറ്റിങ്ങലെത്തിയപ്പോഴേയ്ക്കും അവസാന ചാവേറും മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

 യോഗത്തില്‍ ഓണാട്ടുകര സ്വാശ്രയ സമിതി പ്രസിഡന്റ് ഡോ.ജി.മധു അദ്ധ്യക്ഷനായി.ട്രഷറര്‍ ഡോ.രവികുമാര്‍ കല്യാണിശ്ശേരില്‍ സ്വാഗതം പറഞ്ഞു.

 

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.