×
login
വൃദ്ധന്റെ മൃതദേഹം രഹസ്യമായി മരുമകള്‍ സംസ്‌കരിച്ചു; ഡിജിപിക്ക് പരാതി നല്‍കി മകന്‍, മരിച്ചത് കുതിരപന്തി ചന്തയിലെ ആദ്യകാല വ്യാപാരി

സ്വന്തമായി രണ്ട് വീടും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവകയുമുള്ള മകന്‍ ഭാര്യയുമായി പിണങ്ങി വാടകവീട്ടിലാണ് താമസം. മകന്‍ വരുന്നതു വരെ സംസ്‌കാരം നടത്തരുതെന്ന ആവശ്യപ്പെട്ട് പഞ്ചായത്തംഗം വത്സല, മുന്‍ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെ മണ്‍വെട്ടിയും കമ്പിയും കൊണ്ട് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൊല്ലം: പിതാവിന്റെ മൃതദേഹം ആരും അറിയാതെ സംസ്‌കരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ തഴവ കുതിര പന്തി കാവിന്റെ വടക്കതില്‍ ജി. ഗോപാലകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. കുതിരപന്തി ചന്തയിലെ ആദ്യകാല വ്യാപാരിയായിരുന്ന കാവിന്റെ വടക്കതില്‍ ഭാസ്‌കരന്‍പിള്ള (90) കഴിഞ്ഞ 13ന് പുലര്‍ച്ചെ മരിച്ചു. 11.30നോടെ മൃതദേഹം സംസ്‌കരിക്കാനുള്ള ദഹനചൂള എത്തിയപ്പോഴാണ് പരിസരവാസികള്‍ വിവരം അറിയുന്നത്.  

പരിസരവാസികളായ ആരേയും മരുമകള്‍ പ്രിയ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. സ്വന്തമായി രണ്ട് വീടും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവകയുമുള്ള മകന്‍ ഭാര്യയുമായി പിണങ്ങി വാടകവീട്ടിലാണ് താമസം. മകന്‍ വരുന്നതു വരെ സംസ്‌കാരം നടത്തരുതെന്ന ആവശ്യപ്പെട്ട് പഞ്ചായത്തംഗം വത്സല, മുന്‍ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെ മണ്‍വെട്ടിയും കമ്പിയും കൊണ്ട് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ വീടിന് പുറത്തിറങ്ങുകയും ചെയ്തു.


വിവരം ഓച്ചിറ പോലീസില്‍ അറിയിച്ചെങ്കിലും മൃതദേഹത്തിന് തീ കത്തിയ ശേഷമാണ് പോലിസ് എത്തിയതന്ന് സലിം അമ്പീത്തറ പറഞ്ഞു. ഇതുകാരണം ഏക മകനായ ഗോപാലകൃഷ്ണന് മൃതദേഹം കാണാനോ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനോ അവസരമുണ്ടായില്ലെന്ന്   പരാതിയില്‍ പറയുന്നു.  

കരയോഗക്കാരെ പോലും അറിയിക്കാതെ മൃതദേഹം ധൃതി പിടിച്ച് ആരേയും കാണിക്കാതെ സംസ്‌കരിച്ച പ്രിയയുടെ നടപടിയില്‍ പരിസരവാസികളും ദൂരുഹത ആരോപിക്കുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും സ്വന്തം വീട്ടില്‍ നിന്നും ആട്ടിയിറക്കിയ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ പേരിലുള്ള കുതിരപന്തിയിലെ കുടുംബ വസ്തുവില്‍ താമസിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.